സിസ്റ്റർ അഭയ വധക്കേസിൽ ഫാദർ തേമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടതിനു പിന്നാലെ, പ്രതികരണവുമായി സംവിധായകൻ ബോബൻ സാമുവൽ. റോമൻസ് എന്ന ചിത്രത്തിൽ രണ്ടു കള്ളൻമാരെ പുരോഹിത കഥാപാത്രങ്ങളായി അവതരിപ്പിച്ചതിന്‍റെ പേരിൽ ബോബൻ സാമുവലിനെതിരേ വ്യാപകമായ വിമർശനം ഉയർന്നതാണ് സംവിധായകൻ ഫേസ്ബുക്കിൽ ഓർമിപ്പിക്കുന്നത്.
പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്‍റെയോ കുലമഹിമയുടെ ആവിശ്യമില്ല 'മനഃസാക്ഷി'എന്നൊന്ന് ഉണ്ടായാൽ മതിയെന്നും ഇപ്പോൾ ബിഷപ്പ് ഉൾപ്പെടെ കള്ളനെ വാഴ്ത്തുകയാണെന്നും ബോബൻ സാമുവൽ പറയുന്നു.
ബോബൻ സാമുവലിന്‍റെ ഫേസ്ബുക്ക് കുറിപ്പ് :
എന്‍റെ റോമൻസ് എന്ന സിനിമയിൽ രണ്ട് കള്ളൻമാരെ പുണ്യാളൻമാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉൾപ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു. ഒരു കാര്യമെ ആ സിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്‍റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല 'മനഃസാക്ഷി'എന്നൊന്ന് ഉണ്ടായാൽ മതി. കാലമേ നന്ദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.