Posted On
date_range Updated On
date_range ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സക്കീര്‍ ഹുസൈന്‍ ആശുപത്രിയില്‍
വാഷിങ്ടണ്‍: പ്രശസ്ത തബല വാദകന്‍ സക്കീര്‍ ഹുസൈന്‍ ആശുപത്രിയില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നാണ് സക്കീര്‍ ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
സക്കീര്‍ ഹുസൈന് രക്തസമ്മര്‍ദമായ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി സക്കീര്‍ ഹുസൈന്‍ ചികിത്സയിലാണ്.
ഇപ്പോൾ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരും ആശങ്കയിലാണെന്നും പ്രശസ്ത പുല്ലാങ്കുഴല്‍ വാദകനും അദ്ദേഹത്തിന്റെ സുഹൃത്തുമായ രാകേഷ് ചൗരസ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.