പ്രണയാഭ്യർഥന നടത്തിയ ആരാധികക്ക് രസകരമായ മറുപടിയുമായി നടൻ ടോം ക്രൂസ്. മിഷൻ ഇംപോസിബിൾ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ ഡെഡ് റെക്കണിങ് പാർട്ട് ഒന്നിന്റെ പ്രീമിയറിന് ശേഷമാണ് സൂപ്പർ താരത്തിനോട് തന്റെ ഇഷ്ടം ആരാധിക വെളിപ്പെടുത്തിയത്.
'30 വർഷങ്ങൾക്ക് മുമ്പ് അമ്മ നിങ്ങളെ പ്രണയിച്ചിരുന്നതായി അച്ഛനോട് പറഞ്ഞു. ഇപ്പോൾ അമ്മക്ക് മാത്രമല്ല എനിക്കും നിങ്ങളെ ഇഷ്ടമാണ്'- ആരാധിക പറഞ്ഞു. 'അതിൽ നിങ്ങളുടെ പിതാവിന് യാതൊരു പ്രശ്നവുമില്ലെന്ന് തോന്നുവെന്നായിരുന്നു' ചിരിച്ചു കൊണ്ട് ടോം ക്രൂസ് പറഞ്ഞത്. ആരാധികയുടെയും ടോം ക്രൂസിന്റേയും വിഡിയോ സോഷ്യൽ വൈറലാണ്.
ഗ്രേസ് ടിആർഎക്സ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിഡിയോ പുറത്തു വന്നത്. 'തിങ്കളാഴ്ച നടന്ന മിഷൻ ഇംപോസിബിൾ 7 പ്രീമിയറിൽ ടോം ക്രൂസിനൊപ്പമുള്ള ഏറ്റവും മനോഹരമായ നിമിഷം ആസ്വദിച്ചുവെന്ന്' കുറിച്ചുകൊണ്ടാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഏകദേശം 208 മില്ല്യൺ കാഴ്ചക്കാരെ ഈ വിഡിയോ നേടിയിട്ടുണ്ട്. 4.7 ലക്ഷം ലൈക്കുകളും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.