Posted On
date_range Updated On
date_range അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരിപ്പൂരി അടിക്കണം; തമിഴ് സിനിമയിലും സ്ത്രീകൾക്കായി കമ്മിറ്റി രൂപീകരിക്കും -വിശാൽ
അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരിപ്പൂരി അടിക്കണമെന്ന് നടൻ വിശാൽ. ഒരിക്കൽ അങ്ങനെ ചെയ്താൽ ദേഹത്ത് കൈവയ്ക്കാൻ ആളുകൾ മടിക്കും. അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുതെന്നും വിശാൽ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹേമകമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിനെ കുറിച്ച് നടന്റെ പ്രതികരണം.
റിപ്പോർട്ടിനെ കുറിച്ച് മുതിർന്ന താരങ്ങളായ മോഹൻ ലാലും മമ്മൂട്ടിയും പ്രതികരിക്കുമെന്നാണ് കരുതുന്നത്. പ്രസ്താവനകളെക്കാൾ ആവശ്യം നടപടികളാണ്. തമിഴ് സിനിമയിലും തുറന്നു പറച്ചിലിന് അവസരമൊരുക്കുമെന്നും വിശാൽ പറഞ്ഞു. താരസംഘടനയുടെ നേതൃത്വത്തിൽ ഇതിനായി കമ്മിറ്റി രൂപീകരിക്കും. സിനിമ പ്രവർത്തകർ ദുരനുഭവങ്ങൾ തുറന്നുപറയണമെന്നും വിശാൽ പറഞ്ഞു. തമിഴിലെ താരസംഘടനയുടെ ജനറൽ സെക്രട്ടറിയാണ് വിശാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.