Posted On
date_range Updated On
date_range ബാബുരാജുമായി ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ വിശാലിന് പരിക്ക്
ഹൈദരാബാദ്: സിനിമാ ചിത്രീകരണത്തിനിടെ നടൻ വിശാലിന് പരിക്ക്. സിനിമയിലെ ആക്‌ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേൽക്കുകയായിരുന്നു.
വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജ് വിശാലിനെ എടുത്തെറിയുന്നതായിരുന്നു രംഗം. റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്‍റെ തോള് ചുമരിലിടിക്കുകയായിരുന്നു.
സെറ്റിൽ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാൽ ഉടൻ തന്നെ വൈദ്യസഹായം നേടി. രണ്ട് ദിവസത്തെ വിശ്രമം ഡോക്ടർ പറഞ്ഞിട്ടുണ്ട്.
ശരവണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിലാണ് അ ലൊക്കേഷൻ ഹൈദരാബാദ് ആണ്. വിശാലിന്‍റെ 31ാമത്തെ ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.