സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ വിജയ് സേതുപതി നൽകിയത് രണ്ട് ഉപദേശങ്ങൾ; വെളിപ്പെടുത്തി മകൻ

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ഫീനിക്സ് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചു. സ്പോർട്സ് ആക്ഷൻ ചിത്രമായ ഫീനിക്സ് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ അഭിനയം തെരഞ്ഞടുത്തപ്പോൾ അച്ഛൻ രണ്ട് ഉപദേശങ്ങളാണ് നൽകിയതെന്ന് സൂര്യ പറയുന്നു. സൂമിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതിയെക്കുറിച്ച് സൂര്യ സംസാരിച്ചത്.

'എന്റെ അച്ഛൻ രണ്ട് കാര്യങ്ങൾ മാത്രമേ പറഞ്ഞുള്ളൂ. ഒന്ന്, ഒരു നെപോ കിഡ് ആയതിനാൽ, നെഗറ്റീവ് കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം. രണ്ടാമത്തേത് ജോലിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നതാണ്. കാരണം, ഈ ജോലി ഒരാൾ മാത്രം ചെയ്യുന്നതല്ല; ഇത് ഒരു ടീം വർക്കാണ്. അതിൽ വിശ്വസിച്ച് കഴിയുന്നത്ര പ്രവർത്തിക്കുക. ഏത് ജോലിയായാലും ആ ജോലിയിൽ 100% അർപണബോധത്തോടെ പ്രവർത്തിക്കുക' എന്നതാണെന്ന് സൂര്യ സേതുപതി പറഞ്ഞു.

ജൂലൈ നാലിനാണ് സൂര്യയുടെ പുതിയ ചിത്രം തിയറ്ററുകളിലെത്തിയത്. 2016ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയിൽ ബാലതാരമായാണ് സൂര്യ എത്തിയത്. ഈ സിനിമയിൽ വിജയ് സേതുപതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിൽ സൂര്യയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 2019ൽ പുറത്തിറങ്ങിയ സംഗതമിഴൻ എന്ന സിനിമയിലും സൂര്യ അഭിനയിച്ചു. ഈ സിനിമയിൽ വിജയ് സേതുപതി തന്നെയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അനല്‍ അരശ് സംവിധാനം ചെയ്ത് വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ’ഫീനിക്‌സ്’. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ സിനിമയുടെ പ്രീമിയറിൽ ആരാധകരുമായി സംവദിക്കുമ്പോൾ സൂര്യ സേതുപതി ച്യൂയിംഗം ചവക്കുന്ന വിഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഒരു സിനിമയിൽ നായകനായപ്പോഴേക്കും സൂര്യക്ക് അഹങ്കാരമാണെന്ന രീതിയിൽ ട്രോളുകൾ ഉണ്ടായിരുന്നു. വിഷയത്തിൽ ക്ഷമ ചോദിച്ച് വിജയ് സേതുപതി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Vijay Sethupathis son Surya reveals two advice he got from his father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.