'ലീഡർ രാമയ്യ', സിദ്ധരാമയ്യയാവുന്നത് മക്കള്‍സെല്‍വന്‍?

ർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതം സിനിമയാകുന്നു. ലീഡർ രാമയ്യ എന്നാണ് ചിത്രത്തിന്റെ പേര്. സത്യ രത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ വിജയ് സേതുപതി ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സൗത്ത് ഫസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംവിധായകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രണ്ടു ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാകും നടൻ എത്തുകയെന്ന് സംവിധായകൻ സത്യ രത്നം പറഞ്ഞു. രണ്ടാം ഭാഗത്തിലാവും വിജയ് സേതുപതിയെത്തുകയെന്നും ആദ്യഭാഗത്തിൽ അതിഥി വേഷത്തിലായിരിക്കുമെന്നും സംവിധായകൻ വ്യക്തമാക്കി. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിട്ടുണ്ട്.

വിജയ് സേതുപതിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നും വരും ദിവസങ്ങളിൽ ഇതിനെ കുറിച്ച് വെളിപ്പെടുത്തുമെന്നും സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞു. ഇതായിമായിട്ടാണ് വിജയ് സേതുപതി ബയോപിക്കിൽ അഭിനയിക്കുന്നത്.

 വിജയ് സേതുപതിയാണ് സിദ്ധരാമയ്യയാവുന്നതെന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

Tags:    
News Summary - Vijay Sethupathi to star in biopic of Karnataka’s to-be CM Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.