ഷാറൂഖിനേയും സൽമാനേയും പിന്തതള്ളി വിജയ്! ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ, 'വിജയ് 68'ൽ വാങ്ങുന്നത് വൻ തുക

ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ഷാറൂഖ് ഖാനേയും  പിന്തള്ളി ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി വിജയ്. നടന്റെ 68ാംമത്തെ ചിത്രത്തിൽ  200 കോടിയാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ബോളിവുഡ് മാധ്യമമായ പിങ്ക് വില്ലയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട് ശരിയാണെങ്കിൽ രാജ്യത്ത് 200 കോടി രൂപ പ്രതിഫലം വാങ്ങുന്ന ആദ്യ താരമാകും വിജയ്.

സൽമാൻ ഖാനും ഷാറൂഖ് ഖാനും  അധികവും  സിനിമയുടെ ലാഭത്തിന്റെ ഒരു വിഹിതമാണ് പ്രതിഫലമായി  വാങ്ങുന്നത്.  

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള വിജയ് ചിത്രം. തെന്നിന്ത്യൻ പ്രേക്ഷകർ  ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ഒക്ടോബർ 19 നാണ് തിയറ്ററുകളിൽ എത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അർജുൻ, മൻസൂർ അലി ഖാൻ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സംഗീതം: അനിരുദ്ധ് രവിചന്ദർ. ഛായാഗ്രഹണ : മനോജ് പരമഹംസ,ആക്ഷൻ: അൻപറിവ്,എഡിറ്റർ: ഫിലോമിൻ. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറും: ജഗദീഷ് പളനിസാമിയുമാണ് ചിത്രം നിർമിക്കുന്നത്.

Tags:    
News Summary - Vijay beats SRK, Salman Khan to become highest-paid actor in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.