മകളുടെ മുഖം വെളിപ്പെടുത്താതെ വിഡിയോ; സബൈനക്ക് പിറന്നാൾ ആശംസകളുമായി ശ്വേതാ മേനോൻ
കൊച്ചി: നടിയും മോഡലുമായ ശ്വേതാ മേനോന്റെ മകൾ സബൈന പതിനാലാം പിറന്നാൾ ആഘോഷ നിറവിൽ. മകളുടെ ജന്മദിനാഘോഷത്തിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വിഡിയോയാണ് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പുറത്തുവിട്ടിരിക്കുന്നത്. മകളുടെ ജനനം മുതൽ ഇന്നുവരെയുള്ള കാലയളവിൽ കുട്ടിയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങളോ വിഡിയോകളോ താരം പൊതുവേദികളിലോ സമൂഹമാധ്യമങ്ങളിലോ പങ്കുവെച്ചിരുന്നില്ല. ഇപ്പോഴും ആ സ്വകാര്യത താരം കൃത്യമായി കാത്തുസൂക്ഷിക്കുന്നുണ്ട്. പങ്കുവെച്ച വിഡിയോയിലും മകളുടെ മുഖം വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
കുടുംബാംഗങ്ങൾക്കൊപ്പം കേക്ക് മുറിക്കുന്നതും മകൾക്ക് സ്നേഹത്തോടെ മുത്തം നൽകുന്നതുമായ സന്തോഷ നിമിഷങ്ങളാണ് വിഡിയോയിലുള്ളത്. ‘എന്റെ കുഞ്ചിക്കും കണ്ണന്റെ പുച്ചുവിനും 14-ാം പിറന്നാൾ ആശംസകൾ! ഹാപ്പി ബർത്ത്ഡേ സബൈന’ എന്ന ഹൃദ്യമായ അടിക്കുറിപ്പോടെയാണ് ശ്വേത ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി ആരാധകരും സിനിമാമേഖലയിലെ പ്രമുഖരും സബൈനയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിട്ടുണ്ട്.
സിനിമകളിലും പൊതുജീവിതത്തിലും തിളങ്ങിനിൽക്കുമ്പോഴും മക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വേണ്ടി അവരുടെ മുഖം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാതെ മാറിനിൽക്കുന്ന നിരവധി താരങ്ങൾ മലയാളത്തിലും അന്യഭാഷകളിലുമുണ്ട്. ആ നിരയിലേക്കാണ് ഇപ്പോൾ ശ്വേതാ മേനോനും എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.