Posted On
date_range Updated On
date_range അന്നും ഇന്നും താര ജാഡകളില്ലാതെ; സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന ഉർവശിയുടെ പഴയ അഭിമുഖം
സൂരരൈ പോട്ര്, പുത്തൻ പുതു കാലം, മൂക്കുത്തി അമ്മൻ ഈ വർഷം പുറത്തിറങ്ങിയ ഈ മൂന്ന് ചിത്രങ്ങളിലെ തകർപ്പൻ പ്രകടനത്തിലൂടെ സമൂഹമാധ്യമങ്ങളിൽ ഉർവശിയെ കുറിച്ചുള്ള ചർച്ചകളാണ്. 'Form is temporary, Class in permanent' എന്നാണ് ഉർവശിയുടെ പ്രകടനത്തെക്കുറിച്ച് ട്വിറ്ററില്‍ പലരും വിശേഷിപ്പിക്കുന്നത്.
അതിനിടെ താരത്തിൻെറ പഴയകാല അഭിമുഖവും യൂടൂബിൽ ട്രെൻഡിങ്ങാണ്. 1992ൽ ഗൾഫിൽ ഷോ അവതരിപ്പിക്കാൻ പോയപ്പോൾ മലപ്പുറം പന്താവൂർ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന എ.വി.എം ഉണ്ണിയാണ് അഭിമുഖം എടുത്തത്. 1984 മുതല്‍ ഖത്തറിലെ കലാമേഖയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് എ.വി.എം ഉണ്ണി.
സിനിമയില്‍ താന്‍ തിളങ്ങിയതിനു പിന്നില്‍ നടന്‍ കമല്‍ ഹാസന്റെ വലിയ പ്രചോദനമുണ്ടായിരുന്നുവെന്നും ഉർവശി മറ്റൊരു അഭിമുഖത്തിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.