ആരാധകർ ആവേശം കൊണ്ട് ചെയ്യുന്നതാണ്, ഞങ്ങൾ മാന്യരാണ്! പിന്നെന്തിന് വിവാദം; ചുംബന വിവാദത്തിൽ ഉദിത് നാരായൺ

സംഗീത പരിപാടിക്കിടെ ആരാധികമാരെ ചുംബിച്ച സംഭവത്തിൽ പ്രതികരിച്ച് ഗായകൻ ഉദിത് നാരായൺ. സെൽഫി എടുക്കാനെത്തിയ സ്ത്രീ ആരാധകരെ താരം അദ്ദേഹം ചുംബിക്കുകയായിരുന്നു. പിന്നാലെ ഗായകനെതിരെ വിമർശനവുമായി ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. എന്നാൽ ആരാധകർ ആവേശം മൂലം ചെയ്യുന്നതാണെന്നും ഇത് അനാവശ്യമായി വളച്ചൊടിക്കേണ്ട കാര്യവുമില്ലെന്ന് പറയുകയാണ് ഉദിത് നാരായൺ. 

'ആരാധകര്‍ ചില സമയങ്ങളിൽ ഇത്തരത്തിൽ പെരുമാറുന്നത് സ്വാഭാവികമാണ്. പക്ഷേ ഞങ്ങൾ മാന്യന്മാരാണ്‌. ചില ആരാധകർ ചുംബിക്കുന്നതടക്കമുള്ള സ്നേഹപ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്. അവര്‍ അങ്ങനെയാണ് സ്‌നേഹം പ്രകടിപ്പിക്കുക. അതിനെ വിവാദമാക്കുന്നത് എന്തിനാണ്?

വേദിയിൽ സുരക്ഷാജീവനക്കാർ ഉൾപ്പടെ ഒരുപാട് ആളുകളുണ്ടാകും. എന്നാൽ ഞ കണ്ടുമുട്ടാൻ അവസരം ലഭിക്കുകയാണെന്ന് ആരാധകർ കരുതുന്നു. അതിനാൽ ചിലര്‍ക്ക് ഒന്ന് തൊട്ടാല്‍മതി, ചിലര്‍ കൈയില്‍ ചുംബിക്കും. അവസരം കിട്ടിയാല്‍ ചിലര്‍ കെട്ടിപ്പിടിക്കും ഉമ്മവെക്കും. ഇതിനെയൊന്നും അത്ര കാര്യമായി എടുക്കേണ്ടതില്ല,' ഉദിത് നാരായൺ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് താരം സ്റ്റേജിൽ പാടികൊണ്ടിരിക്കെ സെൽഫി എടുക്കാൻ വന്ന ആരാധകരെ ചുംബിച്ചത്. ഇത് സമുഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലാകുകയും ചെയ്തു. ഈ വീഡിയോ പുറത്തിറങ്ങയതിന് ശേഷം ഒരുപാട് ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.

Tags:    
News Summary - Udit narayan Reacts to kissing controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.