2025 അവസാനിക്കുകയാണ്. ഈ വർഷം ഏറ്റവും ജനപ്രിയരായ അഭിനേതാക്കളെക്കുറിച്ചുള്ള ചർച്ചകളൊക്കെ സമൂഹമാധ്യമത്തിൽ സജീവമാണ്. ഈ വർഷം ഗൂഗ്ളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ടോളിവുഡ് താരം ആരാണെന്ന് ഗൂഗ്ൾ സെർച്ച് ട്രെൻഡുകൾ വെളിപ്പെടുത്തുന്നു. ബ്ലോക്ക്ബസ്റ്റർ റിലീസുകൾ, വൻതോതിലുള്ള ആരാധക പന്തുമ എന്നിവയിലൂടെ 2025ൽ ഗൂഗ്ളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ടോളിവുഡ് നടനായി അല്ലു അർജുൻ മാറി.
പുഷ്പ 2വിന്റെ വൻ വിജയത്തിന്റെ പിൻബലത്തിലാണ് നടന്റെ ഒന്നാം റാങ്കിങ്. ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയമായി മാറുകയും അല്ലു അർജുനെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുകയും ചെയ്തു. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന അല്ലു അർജുന്‍റെ അടുത്ത പ്രോജക്റ്റിന്‍റെ അപ്‌ഡേറ്റുകൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അല്ലു അർജുനും പ്രശസ്ത സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റെന്ന് കണക്കാക്കാവുന്ന 1000 കോടിയിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
ജുലായി, സൺ ഓഫ് സത്യമൂർത്തി, അല വൈകുണ്ഡപുരമുലു എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം അല്ലു അർജുനും ത്രിവിക്രമും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഇവരുടെ മുൻ ചിത്രമായ 'അല വൈകുണ്ഠപുരമുലു' ദക്ഷിണേന്ത്യയിൽ ഒട്ടേറെ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ പുതിയ പ്രോജക്റ്റ് ഒരു പാൻ ഇന്ത്യൻ ചിത്രമെന്നതിലുപരി ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള ദൃശ്യവിസ്മയമായിരിക്കും എന്നാണ് സൂചന.
2025ൽ ഗൂഗ്ളിലെ ടോപ് 5 ടോളിവുഡ് നടന്മാർ
അല്ലു അർജുൻ
മഹേഷ് ബാബു
ജൂനിയർ എൻ.ടി.ആർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.