ഭീഷണി സന്ദേശവും തെറിവിളിയും; സുരാജ് വെഞ്ഞാറമൂട് പരാതി നൽകി

കാക്കനാട്: ഫോണിലൂടെയും വാട്സ്ആപ് വഴിയും ഭീഷണി സന്ദേശങ്ങളും അസഭ്യവർഷവും നടത്തുന്നുവെന്ന് ആരോപിച്ച് നടൻ സുരാജ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. വിദേശ രാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ അജ്ഞാത നമ്പറുകളിൽനിന്ന് ഫോൺ കാളുകൾ വരുന്നുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കാക്കനാട് സൈബർ പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ സുരാജിന്റെ ബന്ധുവാണ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്.

ആരോഗ്യപരമായ കാരണങ്ങളാലാണ് സുരാജിന് പകരം ബന്ധു പരാതി നൽകാൻ എത്തിയത്. ഇതിന് പിന്നാലെ സുരാജ് പൊലീസ് സ്റ്റേഷനിൽ ഫോണിൽ ബന്ധപ്പെടുകയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. നിരന്തരം ഭീഷണി കാളുകൾ വരുന്നതിനാൽ ഫോൺ ഓഫ് ചെയ്തു വെക്കേണ്ട സ്ഥിതിയാണെന്ന് സുരാജ് പൊലീസിനോട് പറഞ്ഞു. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുരാജ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സൈബർ ആക്രമണം.

Tags:    
News Summary - Threatening messages and shouting; Suraj Venjaramood lodged complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.