സെഞ്ച്വറി ഗൗഡ 

തിഥി നടന്‍ സെഞ്ച്വറി ഗൗഡ അന്തരിച്ചു

ബംഗളൂരു: ദേശീയ അവാര്‍ഡ് ജേതാവും കന്നട ചലച്ചിത്ര താരവുമായ സെഞ്ച്വറി ഗൗഡ (100) വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. സിംഗ്രി ഗൗഡ എന്നാണ് യഥാർഥ പേര്. മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര താലൂക്കിലെ സിംഗ്രി ഗൗഡന്‍ കൊപ്പലു സ്വദേശിയാണ്.

രാം റെഡ്ഡി സംവിധാനം ചെയ്ത തിഥിയിലെ 101 വയസ്സുള്ള കഥാപാത്രത്തിന് സ്വഭാവിക പ്രകടനങ്ങളിലൂടെ ജീവന്‍ നല്‍കിയത് ലോക ശ്രദ്ധ നേടി. ചിത്രത്തിന്‍റെ വിജയത്തിന് ശേഷം ഗൗഡ ടാര്‍ലെ വില്ലേജ്, ഹാലു തുപ്പ, ഹള്ളി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.

Tags:    
News Summary - Thithi actor Century Gowda passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.