Posted On
date_range Updated On
date_range ‘തപ്പഡ്’ നായികക്ക് കല്യാണം;ചെക്കൻ ഡെൻമാർക്കിൽ നിന്ന്
ബോളിവുഡ് നായിക താപ്സി പന്നൂവിന് മാംഗല്യം. ഡൻമാർക്കുകാരനായ മുൻ ബാഡ്മിന്റൺ താരവും കോച്ചുമായ മാത്തിയാസ് ബോയെ ആണ് വരൻ. കഴിച്ച ദിവസം രാജസ്ഥാനിലെ ഉദയ്പൂരിൽ ഇരുവരുടെയും ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു കല്യാണം. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലടക്കം ശക്തമായ അഭിപ്രായ പ്രകടനം നടത്താറുള്ള ‘തപ്പഡ് ’ നായികയുടെ സിനിമ മേഖലയിൽ നിന്നുള്ള ഏതാനും സുഹൃത്തുക്കളും വിവാഹച്ചടങ്ങിൽ പങ്കെടുത്തു.
നൽപത്തിമൂന്നുകാരനായ ബോയെ യൂറോപ്യൻ ജേതാവായിരുന്നു. 2020ൽ ടെന്നിസിൽ നിന്ന് വിരമിച്ച ഇദ്ദേഹം വിവിധ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.