നടന്‍ ധനുഷിന്റെ മാനേജര്‍ക്കെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി തമിഴ് ടെലിവിഷൻ താരം മന്യ ആനന്ദ്. അടുത്തിടെ സിനിയുലഗത്തിന് നൽകിയ അഭിമുഖത്തിലാണ് തടി തുറന്നു പറച്ചിൽ നടത്തിയത്. പുതിയ സിനിമക്കായി ശ്രേയസ് തന്നെ ബന്ധപ്പെടുകയും അനുചിതമായ സംസാരിക്കുകയും ചെയ്തതായി മന്യ പറഞ്ഞു.
ധനുഷിന്‍റെ മാനേജർ എന്ന് പരിചയപ്പെടുത്തിയ ആൾ 'ഒരു തിരക്കഥയുണ്ട് - നിങ്ങൾ അഭിനയിക്കാൻ തയാറാണോ?' എന്ന് ചോദിച്ചപ്പോൾ തന്നെ തന്‍റെ ഡിമാന്‍റുകൾ വ്യക്തമാക്കിയതായി മന്യ പറഞ്ഞു. അമിത ഗ്ലാമറസ്, എക്സ്പോസിങ് വേഷങ്ങൾ താൻ ചെയ്യില്ല എന്ന് അവർ പറഞ്ഞു. എന്നാൽ തന്‍റെ നിലപാട് വ്യക്തമാക്കിയിട്ടും വിളിച്ചയാൾ നിരന്തരം ചോദിച്ചുകൊണ്ടിരുന്നുവെന്നും, 'ഇത് ധനുഷ് സാറിന്റെ സിനിമയായിട്ട് പോലും നിങ്ങൾ വഴങ്ങില്ലേ?' എന്ന് ചോദിച്ചതായും അവർ ആരോപിച്ചു. ഒരു വിട്ടുവീഴ്ചയും കൂടാതെ താൻ നിരസിച്ചുവെന്ന് മന്യ പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം, ധനുഷിന്റെ ടീമിലെ അംഗമാണെന്ന് അവകാശപ്പെട്ട് മറ്റൊരാൾ സമാനമായ ഓഫറുമായി എത്തി തനിക്ക് സ്ക്രിപ്റ്റ് അയച്ചതായി അവർ അവകാശപ്പെട്ടു. 'ഞാന്‍ അത് തുറന്ന് നോക്കിയട്ടില്ല. ഞാന്‍ ഈ സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞു. ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകളാണ്. ഞങ്ങളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചോളൂ. അതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കരുത്. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയാല്‍ പിന്നെ ഞങ്ങളെ വേറെ പേരായിരിക്കും വിളിക്കുക. ആളുകള്‍ ഇത് മനസിലാക്കുകയും പരിഹരിക്കുകയും ചെയ്താല്‍ നന്നാകുമെന്ന് തോന്നുന്നു' -മന്യ പറയുന്നു.
മറ്റ് പല നടിമാരും ഇത്തരം സാഹചര്യങ്ങൾ നേരിടുന്നുണ്ടെന്ന് മന്യ പറഞ്ഞു. ഇവർ യഥാർഥ മാനേജർമാരാണോ അതോ തട്ടിപ്പുകാരാണോ എന്ന് പോലും പലപ്പോഴും ഉറപ്പില്ലെന്നും അവർ പറഞ്ഞു. താരത്തിന്റെ ആരോപണത്തോട് ധനുഷോ താരത്തിന്‍റെ മാനേജര്‍ ശ്രേയസോ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.