Posted On
date_range Updated On
date_range എം.എസ് ധോണിയുടെ ബയോപിക് വീണ്ടും തിയറ്ററുകളിലേക്ക്
മഹേന്ദ്രസിങ് ധോണിയുടെ ബയോപിക് 'എം.എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി' വീണ്ടും റിലീസിനൊരുങ്ങുന്നു. ധോണിയുടെ 42ാം പിറന്നാളിനോടനുബന്ധിച്ച് ജൂലൈ ഏഴിനാണ് ചിത്രം ഹൈദരാബാദിൽ പ്രദർശിപ്പിക്കുന്നത്. തെലുങ്ക് പതിപ്പാണ് റിലീസ് ചെയ്യുന്നത്.
2016 ൽ നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ വൻ വിജയമായിരുന്നു. 104 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ഏകദേശം 216 കോടിയോളം നേടി. ധോണിയുടെ ബാല്യാകാലം മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി 2011 ൽ വേൾഡ് കപ്പ് നേടിയതുവരെയുള്ള യാത്രയാണ് ചിത്രത്തിലുളളത്.
അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തായിരുന്നു ധോണിയായി എത്തിയത്. അനുപം ഖേർ, കിയാര അദ്വാനി, ദിശ പടാനി, ഭൂമിക ചൗള, ക്രാന്തി പ്രകാശ് ജാ, അലോക് പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.