അനുരാഗ് കശ്യപ്

ബ്രാഹ്മണ സമുദായത്തെ അധിക്ഷേപിച്ചെന്ന കേസ്; നടന്‍ അനുരാഗ് കശ്യപിന് സൂറത്ത് കോടതിയുടെ വാറണ്ട്

ലഖ്നോ: ബ്രാഹ്മണ സമുദായത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ സംവിധായകനും നടനുമായ അനുരാഗ് കശ്യപിന് ജാമ്യമില്ലാ വാറണ്ട്. ഗുജറാത്തിലെ സൂറത്ത് കോടതി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജെ.വി. ചൗഹാനാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കേസിലെ വാദം കേൾക്കൽ ഡിസംബർ 24ലേക്ക് മാറ്റിയിട്ടുണ്ട്.

പലതവണ സമൻസ് അയച്ചിട്ടും അനുരാഗ് കശ്യപ് കോടതിയിൽ ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ബജ്റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് സംഘടനകളുടെ ലീഗൽ അഡ്വൈസറായ അഭിഭാഷകൻ കമലേഷ് റാവൽ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.

ജ്യോതിബയുടെയും സാവിത്രിഭായ് ഫൂലെയുടെയും ജീവിതങ്ങളെ പര്യവേഷണം ചെയ്യുന്ന കശ്യപിന്റെ 'ഫൂലെ' എന്ന സിനിമ ജാതി പ്രശ്ങ്ങൾ ചിത്രീകരിക്കുന്നതിന്റെ പേരിൽ ചർച്ചകൾക്ക് തുടക്കമിട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തന്റെ ചിത്രത്തെക്കുറിച്ചുള്ള വിമർശങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ്‌ കശ്യപ് ബ്രാഹ്മണരെ കുറച്ച് വിവാദ പരാമർശം നടത്തിയത്. കടുത്ത എതിർപ്പുകൾ നേരിട്ടതിനെ തുടർന്ന് കശ്യപ് ക്ഷമാപണം നടത്തിയിരുന്നു.

`ഞാൻ പറഞ്ഞത് തിരിച്ചെടുക്കില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത്രയും എന്നെ അധിക്ഷേപിക്കാം. എന്റെ കുടുംബം ഒന്നും പറഞ്ഞില്ല. നിങ്ങൾക്ക് മാപ്പ് വേണമെങ്കിൽ ഇതാ,' എന്ന് ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം പോസ്റ്റ് ചെയ്‌തു. കടുത്ത പ്രതിഷേധം ഉയർന്നതിനെതുടർന്ന് ചിത്രത്തിന്റെ റിലീസ് 2025 ഏപ്രിൽ 25ലേക്ക് മാറ്റിയിരുന്നു.

Tags:    
News Summary - Surat Court Issues Warrant Against Anurag Kashyap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.