ബോളിവുഡ് താരം ഗോവിന്ദയും ഭാര്യ സുനിത അഹൂജയും തമ്മിലുള്ള വിവാഹമോചന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുനിത ഗോവിന്ദക്ക് വിവാഹമോചന നോട്ടീസ് അയച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഊഹാപോഹങ്ങൾക്കിടയിൽ, തന്നെ ഗോവിന്ദയിൽ നിന്ന് വേർപെടുത്താൻ ആർക്കും കഴിയില്ലെന്ന് സുനിത പറയുന്ന വിഡിയോ വൈറലാകുകയാണ്.
താനും ഗോവിന്ദയും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് സുനിത വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ 12 വർഷമായി തനിച്ചാണ് തന്‍റെ ജന്മദിനം ആഘോഷിക്കുന്നതെന്ന് സുനിത പറഞ്ഞത് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ഒരേ വീട്ടിൽ താമസിക്കാത്തതിന്‍റെ യഥാർഥ കാരണം വിശദീകരിക്കുകയാണ് സുനിത. ഗോവിന്ദ രാഷ്ട്രീയത്തിൽ ചേരുമ്പോൾ, മകൾ വളർന്നു വരികയായിരുന്നു. നിരവധി പാർട്ടി പ്രവർത്തകർ തങ്ങളുടെ വീട്ടിൽ പതിവായി വരുമായിരുന്നു. മകൾ ഷോർട്‌സ് ധരിച്ച് വീട്ടിൽ നടക്കുന്നതിനാൽ സമീപത്ത് ഒരു ഓഫിസ് എടുക്കാൻ തീരുമാനിച്ചതായി സുനിത പറഞ്ഞു.
അതേസമയം, വിവാഹമോചന നോട്ടീസ് നൽകിയതായി വാർത്തകൾ വന്നിരുന്നു. എന്നിരുന്നാലും, ദമ്പതികൾ തങ്ങളുടെ പ്രശ്‌നങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിച്ചതായി നടന്‍റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇല്ലെന്ന് ഗോവിന്ദയുടെ സഹോദരി കാമിനി വെളിപ്പെടുത്തിയിരുന്നു. വളരെ അപൂർവമായാണ് അവരെ കാണാറെന്നും വിഷയത്തെക്കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും കാമിനി വ്യക്തമാക്കി.
'കുടുംബത്തിലെ ചില അംഗങ്ങൾ നടത്തിയ പ്രസ്താവനകൾ കാരണം ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ കൂടുതലൊന്നും ഇല്ല, ഗോവിന്ദ ഒരു സിനിമ തുടങ്ങാനുള്ള ഒരുക്കത്തിലാണ്, അതിനായി കലാകാരന്മാർ ഞങ്ങളുടെ ഓഫിസ് സന്ദർശിക്കുന്നു. ഞങ്ങൾ അതിന്‍റെ പിറകിലാണ്,' ഗോവിന്ദയുടെ മാനേജർ ശശി സിൻഹയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 37 വർഷമായി ഇരുവരും വിവാഹിതരാണ്. ദമ്പതികൾക്ക് നർമദ അഹുജ, യഷ്വർദൻ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.