സലീം കുമാറെന്ന എന്റെ പ്രിയപ്പെട്ട സലീമേട്ടന് മലയാളി മനസ്സിൽ മരണമില്ല.1997ൽ ബഹ്‌റൈനിൽ ഞാൻ സംഘടിപ്പിച്ച ഒരു പ്രോഗ്രാമിൽ വരാമെന്നു പറഞ്ഞിട്ട് വരാതിരുന്ന മുതലാണ് ഞങ്ങളുടെ ബന്ധം ആരംഭിക്കുന്നത്. അന്ന് അദ്ദേഹം കൊച്ചിൻ കലാഭവനിലെ മിമിക്രി ടീമിലെ പ്രശസ്തനായിരുന്നു. പക്ഷേ പിന്നീട് ഞാൻ സംഘടിപ്പിച്ച ഒരു പ്രോഗ്രാമിൽ ക്ഷണിക്കാതെ അദ്ദേഹത്തിന്റെ ചിലവിൽ ബഹ്‌റൈനിൽ വന്നു എന്റെ പ്രോഗ്രാമിൽ പങ്കെടുത്ത ഒരു ആത്മാർത്ഥത നിറഞ്ഞ മനസ്സിനുടമ കൂടിയായിരുന്നു അദ്ദേഹം.
കലാഭവൻ മണിച്ചേട്ടന്റെ മരണത്തിന് ശേഷം ഞാൻ സംഘടിപ്പിച്ച ചില പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ ക്ഷണിച്ചപ്പോഴൊക്കെ പറയാറ് ഞാൻ വരില്ല, നമ്മുടെ മണി പങ്കെടുക്കേണ്ട പരിപാടിയാണത്. അവന് പകരക്കാരനായി ഞാൻ വരില്ല, മണി എന്റെയും നിന്റെയും സ്വന്തമാണ്. അതുകൊണ്ട് തന്നെ എന്നെ പ്രതീക്ഷിക്കരുത് എന്നാണ് പറയാറ്. ഇപ്പോൾ നടന്ന ഇലക്ഷൻ സമയത്ത് ഞാൻ വിളിച്ചു ചോദിച്ചു ജയിക്കാത്ത പാർട്ടിക്ക് സലീമെട്ടനെന്തിനാ പുറകെ പോകുന്നതെന്ന്? അപ്പോൾ പറഞ്ഞത് എന്റെ മരണത്തിന് മുൻപ് എന്റെ പാർട്ടി കേരളം ഭരിക്കും, നീ നോക്കിക്കോളൂ എന്നാണ്. വളരെ ആത്മാർത്ഥതയോടെയും കണക്ക് കൂട്ടിയുമുള്ള വാക്കാ യിരുന്നെന്ന് ഇപ്പോഴാണ് സലീമേട്ട ഞാൻ മനസ്സിലാക്കിയത്.
കല്പന ചേച്ചി മാമുക്കോയക്ക, കൊച്ചുപ്രേമേട്ടൻ, കലാഭവൻ മണിച്ചേട്ടൻ അങ്ങിനെ ഞാനുമായി വളരെ അടുപ്പമുള്ള താരങ്ങളൊക്കെ നക്ഷത്രങ്ങളായി മാറി. എന്തായാലും നിങ്ങളുടെയൊക്കെ ശരീരം മാത്രമേ ഭൂമിയിൽ നിന്നും മായുന്നുള്ളു. മലയാള സിനിമയ്ക്ക് പകരം വെക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് സലീമേട്ട നിങ്ങൾ യാത്ര പോകുന്നത്. മലയാള സിനിമയുടെ ചരിത്ര താളുകളിൽ തങ്കലിപികളാൽ താങ്കളുടെ പേര് തിളങ്ങുക തന്നെ ചെയ്യും. സലീമേട്ടാണ് യാത്രമംഗളങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.