ഓസ്കറിനായി ആർ. ആർ. ആർ ടീം കോടികൾ പൊടിച്ചോ; ചെലവഴിച്ച തുകയെക്കുറിച്ച് രാജമൗലിയുടെ മകൻ

സ്. എസ് രാജമൗലി സംവിധാനം ചെയ്ത ആർ. ആർ. ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ പുരസ്കാരം ലഭിച്ചതോടെ ചിത്രം  വീണ്ടും വാർത്തകളിൽ  ഇടംപിടിച്ചു. ഓസ്കർ പ്രചരണത്തിനായി ആർ. ആർ. ആർ ടീം 80 കോടി രൂപ ചെലവഴിച്ചതായി റിപ്പോട്ടുകൾ വന്നിരുന്നു. കൂടാതെ ലക്ഷങ്ങൾ മുടക്കിയാണ് സംവിധായകൻ രാജമൗലിയും താരങ്ങളായ ജൂനിയർ എൻ.ടി. ആറും രാം ചരണും കുടുംബസമേതം ഓസ്കർ വേദിയിലെത്തിയതെന്നും വാർത്തകൾ വന്നിരുന്നു.

പ്രചരിച്ച വാർത്തകളിലെ യാഥാർഥ്യം വെളിപ്പെടുത്തുകയാണ് രാജമൗലിയുടെ മകൻ കാർത്തികേയ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്  ഇക്കാര്യം പറഞ്ഞത്.ആർ. ആർ. ആറിന്റെ ഓസ്കർ പ്രചരണത്തിനായി ഭീമമായ തുകയെന്നും  ചെലവഴിച്ചിട്ടില്ലെന്നും  8.5 കോടി രൂപയായെന്നും കാർത്തികേയ അഭിമുഖത്തിൽ പറഞ്ഞു.

'പുറത്ത് പ്രചരിക്കുന്നത് പോലെ ഭീമമായ തുകയൊന്നും ഓസ്കർ പ്രചരണത്തിനായി ചെലവാക്കിയിട്ടില്ല. അഞ്ച് കോടി രൂപയായിരുന്നു ഞങ്ങളുടെ പ്ലാൻ. എന്നാൽ അവസാനം 8.5 കോടി രൂപയായി. യു. എസ്.എയിലെ ചില നഗരങ്ങളിൽ ആർ. ആർ. ആറിന് സ്ക്രീനിങ് ഒരുക്കിയിരുന്നു. എന്നാൽ പിന്നീട് ന്യൂയോർക്കിലും ഷോ ആവശ്യമെന്ന് തോന്നി. അങ്ങനെ സംഘടിപ്പിച്ചു. സാധാരണ വോട്ടേഴ്സിനെ ക്ഷണിക്കുന്നതിനായി  വൻ തുകയാണ് സ്ക്രീനിങ്ങിനായി ചെലവാക്കാറുള്ളത്'- കാർത്തികേയ പറഞ്ഞു.

ലക്ഷങ്ങൾ മുടക്കിയാണ് ആർ. ആർ. ആർ ടീം ഓസ്കർ പുരസ്കാരദാന ചടങ്ങിൽ  കുടുംബസമേതം എത്തിയതെന്നുള്ള വാർത്തകൾക്കും കാർത്തികേയ  മറുപടി നൽകിയിട്ടുണ്ട്. 'രാം ചരൺ, ജൂനിയർ എൻ.ടി.ആർ, പ്രേം രാക്ഷിത്, കാലഭൈരവ, രാഹുൽ സിപ്ലിഗഞ്ച്, കീരവാണി, ചന്ദ്രബോസ് എന്നിവരെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ഇവർക്ക് ഒപ്പം ഇഷ്ടമുള്ളവരെ കൊണ്ടുവരാം. എന്നാൽ വരുന്നവരെ കുറിച്ചുള്ള വിവരം നേരത്തെ അക്കാദമിയെ അറിയിക്കണം . കൂടാതെ ടിക്കറ്റ് എടുക്കുകയും വേണം. ഓരേ ക്ലാസ് അടിസ്ഥാനത്തിലാണ് സ്റ്റീറ്റ് ഒരുക്കി‍യിരിക്കുന്നത്' -കാർത്തികേയ കൂട്ടിച്ചേർത്തു.

Tags:    
News Summary - SS Rajamouli’s son Karthikeya Reveals Truth About RRR team Total Expence Of Oscar ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.