ഗായിക കൽപന ആത്മഹത്യക്ക് ശ്രമിച്ചതല്ല; വെളിപ്പെടുത്തലുമായി മകൾ

പ്രശസ്ത പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കൽപന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചെന്ന അവകാശവാദങ്ങൾ നിഷേധിച്ച് മകൾ ദയാ പ്രസാദ് പ്രഭാകർ.

തന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും ഉറക്കമില്ലായ്മയ്ക്കുള്ള മരുന്ന് കൂടിപ്പോയതാണെന്നും മകൾ പറഞ്ഞു.

രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് കൽപനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് കൽപന. വിവരം അറിഞ്ഞതിനെ തുടർന്ന് ചെന്നൈയിലായിരുന്ന കൽപ്പനയുടെ ഭർത്താവ് ഹൈദരാബാദിൽ എത്തിയിരുന്നു.

ഗായിക ആത്മഹത്യക്ക് ശ്രമിച്ചെന്നതരത്തിൽ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ് മകൾ രംഗത്തെത്തിയത്. തന്റെ അമ്മയ്ക്ക് ഒരു പ്രശ്‌നവുമില്ലെന്നും അവർ പൂർണ്ണമായും സുഖമായിരിക്കുന്നെന്നും മകൾ പറഞ്ഞു.

അവർ പി.എച്ച്.ഡിയും എൽ.എൽ.ബിയും ചെയ്യുന്നതിനാൽ ഇത് ഉറക്കമില്ലായ്മയ്ക്ക് കാരണമായി. ഇതിന്റെ ചികിത്സയുടെ ഭാ​ഗമായി ഡോക്ടർ നിർദേശിച്ച ഗുളികകൾ അവർ കഴിച്ചു. സമ്മർദ്ദം കാരണം, കഴിച്ച മരുന്നിന്റെ അളവ് അല്പം കൂടിപ്പോയി. ദയവായി ഒരു വാർത്തയും തെറ്റായി വ്യാഖ്യാനിക്കരുതെന്ന് മകൾ ദയ പറഞ്ഞു.

Tags:    
News Summary - Singer Kalpana’s daughter denies suicide claims, cites drug overdose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.