ഇൻസ്റ്റഗ്രാമിൽ നിന്ന് പോസ്റ്റുകൾ നീക്കി, അദ്നാൻ സമിക്ക് എന്ത് പറ്റിയെന്ന് ആരാധകർ, ഗായകന്റെ 'അൽവിദ' വീഡിയോ ചർച്ചയാവുന്നു

ഭാഷാവ്യത്യാസമില്ലാതെ ഇന്ത്യൻ ജനത നെഞ്ചിലേറ്റുന്ന ശബ്ദമാണ് ഗായകൻ അദ്നാൻ സമിയുടേത്. പാട്ടുകൾ പോലെ തന്നെ അദ്ദേഹത്തിന്റെ ഫിറ്റ്സും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് പ്രിയഗായകൻ.

ഇൻസ്റ്റഗ്രാമിൽ സജീവമായ അദ്നാൻ സമി അകൗണ്ടിൽ നിന്ന് തന്റെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഫാൻസിനോടും ഫോളോവേഴ്സിനോടും യാത്ര പറഞ്ഞ് കൊണ്ട് ഒരു വീഡിയോയും  പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അദ്നാൻ സമിയുടെ പെട്ടെന്നുള്ള പിൻമാറ്റം ഫാൻസിനെ ആകെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.


കാരണം ആരാഞ്ഞ് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. അദ്നാൻ സമിയുടെ രൂപമാറ്റം ആരാധകരുടെ ഇടയിൽ വലിയ ചർച്ചയാകുമ്പോഴാണ് പ്രിയഗായകൻ ഇൻസ്റ്റഗ്രാമിൽ നിന്ന് ഇടവേള എടുക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ് കുടുംബത്തോടെപ്പം മാലിദ്വീപിൽ അവധി ആഘോഷിക്കാൻ എത്തിയിരുന്നു. ഈ ചിത്രങ്ങൾ  ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. നടന്റെ രൂപം അന്ന് പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു. വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു ആരാധകരുടെ കമന്റ്.

Tags:    
News Summary - Singer Adnan Sami deletes all posts on Instagram and writes ‘alvida’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.