ഓരോ ചിത്രം കഴിയുമ്പോഴും മമ്മൂട്ടിയോട് ഇഷ്ടം കൂടി വരികയാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. മോഹൻലാലിന്‍റെ ചിത്രങ്ങൾ കണ്ട് സിനിമയിലേക്ക് എത്തിയ തനിക്ക് ഇപ്പോൾ മമ്മൂട്ടിയോടാണ് കൂടുതൽ ഇഷ്ടമെന്നാണ് അദ്ദേഹം പറഞ്ഞത്. ഡോമിനിക്ക് ആൻഡ് ലേഡീസ് പേഴ്സ് എന്ന മമ്മൂട്ടി-ഗൗതം മേനോൻ ചിത്രത്തിന്‍റെ പ്രസ് മീറ്റിലാണ് താരത്തിന്‍റെ തുറന്നുപറച്ചിൽ. ചിത്രത്തിൽ ഒരു കാമിയോ റോളിൽ ഷൈൻ ടോം എത്തുന്നുണ്ട്.
'ലാലേട്ടന്റെ പടങ്ങൾ കണ്ട് ഇഷ്ടപെട്ടാണ് വന്നതെങ്കിലും ഞാൻ കൂടുതലായിട്ട് വർക്ക് ചെയ്യ്തിട്ടുള്ളത് മമ്മൂക്കയുടെ പടങ്ങളിലാണ്. ലാലേട്ടനോടുള്ള ഇഷ്ടം അതുപോലെ തന്നെ നിൽക്കുന്നുണ്ടെങ്കിലും മമ്മൂക്കയോടാണ് കൂടുതൽ ഇഷ്ടം. കാണുന്നതുവരെ അങ്ങനെ ആയിരുന്നിലെങ്കിലും കണ്ടത്തിന് ശേഷം ഓരോ പടം കഴിതോറും ആ ഇഷ്ടം കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് മമ്മൂക്ക എപ്പോൾ വിളിച്ചാലും ഞാൻ റെഡി ആണ്,' ഷൈൻ ടോം ചാക്കോ പറഞ്ഞു.
ആൽബി എന്ന കഥാപാത്രത്തെയാണ് ;ചിത്രത്തിൽ ഷൈൻ ടോം അവതരിപ്പിക്കുന്നത്. 2025ലെ മമ്മൂട്ടിയുടെ ആദ്യ റിലീസാണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്'. കോമഡിയുടെ മേമ്പൊടിയുമായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. ഡിറ്റക്ടീവ് ആയിട്ടാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ഗൗതം മേനോന്‍റെ ആദ്യ മലയാള ചിത്രമാണിത്. മമ്മൂട്ടിയെ കൂടാതെ വൻതാരനിരയാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്‌സിൽ അണിനിരന്നിരിക്കുന്നത്. ഗോകുൽ സുരേഷ്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വിജയ് ബാബു, വിജി വെങ്കടേഷ്, സുഷ്‌മിത ഭട്ട്, മീനാക്ഷി ഉണ്ണികൃഷ്ണൻ, വിനീത്, വാഫ ഖതീജ എന്നിവരാണ് മറ്റുതാരങ്ങൾ.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് സിനിമ നിർമിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമാണിത്. ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.ഡോക്ടർ സൂരജ് രാജൻ, ഡോക്‌ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. വിഷ്‌ണു ആർ ദേവ് ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ആന്റണി എഡിറ്റിംഗും ദർബുക ശിവ സംഗീതവും നിർവ്വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.