മലൈക്കോട്ടൈ വാലിബൻ പരാജയമായിരുന്നില്ല; സിനിമയുടെ രണ്ടാംഭാഗത്തെക്കുറിച്ച് നിർമാതാവ്

മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് നിർമാതാവ് ഷിബു ബേബിജോണ്‍. ആ കോമ്പിനേഷനിൽ തൽക്കാലം പുതിയ ചിത്രങ്ങളൊന്നും പ്ലാൻ ചെയ്തിട്ടില്ലെന്നും മോഹൻലാലിന് പറ്റുന്ന ഒരു സബ്ജക്ട് എപ്പോൾ കിട്ടുന്നുവോ അപ്പോൾ മാത്രമേ പുതിയ പടം ചെയ്യുകയുള്ളൂവെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'മലൈക്കോട്ടൈ വാലിബൻ ഒരു പ്ലോപ്പ് ചിത്രമായിരുന്നില്ല. സിനിമ നമ്മൾ പ്രതീക്ഷിച്ച ലെവലിലേക്ക് പോയില്ലെന്നെയുള്ളൂ. സിനിമയുടെ റിവ്യൂ എല്ലാം നോക്കുമ്പോൾ അതൊരു പരാജയപ്പെട്ട ചിത്രമല്ല സാമ്പത്തികമായി നോക്കിയാൽ വലിയ കുഴപ്പമില്ലാതെ തലയൂരാൻ പറ്റി.മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ തൽക്കാലം പുതിയ പ്രൊജക്ടുകളൊന്നും പ്ലാൻ ചെയ്തിട്ടില്ല. വലിബന് രണ്ടാംഭാഗമില്ല. ലാലിന് പറ്റുന്ന ഒരു സബ്ജക്ട് എപ്പോൾ കിട്ടുമോ,അപ്പോൾ സിനിമ ചെയ്യും. നല്ല സബ്ജക്ട് ആണെന്ന് ഉറപ്പുവരുത്തിയിട്ടേ സിനിമ പ്രഖ്യാപിക്കുയുള്ളൂ'- ഷിബു ബേബി ജോൺ പറഞ്ഞു.

2024 ജനുവരി 25 നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിലെത്തിയത്. വലിയ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.   

Tags:    
News Summary - Shibu Baby John about Malaikottai Vaaliban second part

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.