സൽമാൻ ഖാന്റെ കുടുംബത്തിൽ നിന്ന് ഒരാൾ കൂടി അഭിനയത്തിലേക്ക്...

 നടൻ സൽമാൻ ഖാന്റെ കുടുംബത്തിൽ നിന്ന് ഒരാൾ കൂടി അഭിനയത്തിലേക്ക്. നടന്റെ സഹോദരി പുത്രി അലിസെ അഗ്നിഹോത്രിയാണ് കാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൽമാന്റെ വസ്ത്ര ബ്രാൻഡായ 'ബീയിങ് ഹ്യൂമൻ' പുറത്തിറക്കിയ പുതിയ ലേഡീസ് കളക്ഷന്റെ മോഡലായിട്ടാണ് അലിസെയുടെ തുടക്കം. അമ്മാവൻ സൽമാനാണ് പ്രേക്ഷകർക്കാ‍യി മരുമകളെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. അലിസെക്കൊപ്പമുള്ള ചിത്രം നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.'എന്റെ ഹൃദയത്തിന് ഹായ് പറയൂ' എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സൽമാന്റേയും അലിസെയുടേയും രണ്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരിക്കുന്നത്. ഒന്നാമത്തെ ചിത്രത്തിന് ഡെനിം ഷർട്ടും ജീൻസുമാണ് ഇരുവരും ധരിച്ചിരിക്കുന്നത്.സ്ലീവ്ലെസ് വിന്റർ ജാക്കറ്റ് ധാരിച്ചു നിൽക്കുന്നതാണ് രണ്ടാമത്തേത്.

അതേസമയം, 'ഫാരേ' എന്ന ചിത്രത്തിലൂടെ അലിസെ ബോളിവുഡിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. സൽമാൻ ഖാൻ തന്നെയാണ് തന്റെ മരുമകളുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. അൽവിര അഗ്നിഹോത്രിയുടെയും അതുൽ അഗ്നിഹോത്രിയുടെയും മകളാണ് അലിസെ.


Tags:    
News Summary - Salman Khan's niece Alizeh models for his new clothing collection. Fans react

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.