സെയ്ഫ് അലിഖാന്റെ ആദ്യ വിവാഹം അറിഞ്ഞിരുന്നില്ലെന്ന് അമ്മ ശർമിള ടാഗോർ. കുടുംബത്തെ അറിയിക്കാതെയായിരുന്നു വിവാഹമെന്നും എന്നാൽ അമൃതയെ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടെന്നും ശർമിള ടാഗോർ കോഫി വിത്ത് കരൺ ഷോയിൽ അതിഥിയായി എത്തിയപ്പോൾ പറഞ്ഞു. അതുപോലെ ഇവരുടെ വിവാഹമോചനം ആഗ്രഹിച്ചിരുന്നില്ലെന്നും വ്യക്തമാക്കി.
' ഞാൻ ആ സമയത്ത് മുംബൈയിലായിരുന്നു. അവിടെ വന്നാണ് സെയ്ഫ് ഇക്കാര്യം എന്നോട് പറയുന്നത്. ആ സമയത്ത് എന്താണ് ചെയ്തതെന്ന് എനിക്ക് ഓർമയില്ല. പക്ഷെ എന്റെ മുഖം മാറുന്നുണ്ടായിരുന്നു സെയ്ഫ് എന്നോട് അത് പറയുകയും ചെയ്തു. സെയ്ഫിനോട് അന്ന് കൂടുതലൊന്നും സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല. പിന്നെ സംസാരിക്കാമെന്ന് പറഞ്ഞ് തിരിച്ചയച്ചു.
സെയ്ഫ് അവിടെ നിന്ന് പോയതിന് ശേഷം ഞാൻ അവന്റെ അച്ഛനെ വിളിച്ചു. ആ ഭാഗത്ത് ഒരു നീണ്ട നിശ്ശബ്ദതയായിരുന്നു. അതിനെക്കുറിച്ച് കൂടുതലൊന്നും ഞങ്ങൾ സംസാരിച്ചില്ല. തൊട്ട് അടുത്ത ദിവസം അമൃത കണ്ടു. എന്നാൽ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഞങ്ങൾക്ക് ഇഷ്ടമായി- ശർമിള ടാഗോർ തുടർന്നു.
അതുപോലെ ഇവരുടെ വേർപിരിയലും ഞങ്ങളെ ഏറെ വേദനിപ്പിച്ചു. അമൃതയേയും കുഞ്ഞുങ്ങളേയും പിരിയാൻ ഞങ്ങൾക്ക് മനസില്ലായിരുന്നു. ആ സമയത്ത് ഇബ്രാഹിമിന് മൂന്ന് വയസ് മാത്രമായിരുന്നു പ്രായം. അമൃത പോകുന്നതോടെ കുട്ടികളേയും ഞങ്ങൾക്ക് നഷ്ടപ്പെടുമെന്ന് തോന്നി. പ്രശ്നം പരിഹരിക്കാൻ ഞാൻ ഏറെ ശ്രമിച്ചിരുന്നു. പക്ഷെ അത് നടന്നില്ല. പിന്നീട് എല്ലാത്തിനോടും പൊരുത്തപ്പെടേണ്ടി വന്നു- ശർമിള ടാഗോർ പറഞ്ഞു.
1991ല്‍ ആയിരുന്നു അമൃതയും സെയ്ഫ് അലിഖാനും വിവാഹഹിതരായത്. 2004ല്‍ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2012 ൽ നടൻ കരീന കപൂറിനെ വിവാഹം കഴിച്ചു. സെയ്ഫ്-കരീന ദമ്പതികള്‍ക്ക് തൈമൂര്‍, ജേ എന്ന രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.