എസ്. ജാനകി

​രു പാ​ട്ടി​ന്റെ ആ​ദ്യ​വ​രി കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ അ​ത് എ​സ്. ജാ​ന​കി​യു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ മ​ല​യാ​ളി​ക്ക് അ​ധി​ക​നേ​രം വേ​ണ്ടി​വ​രി​ല്ല. മൃ​ദു​ത്വ​വും നൊ​മ്പ​ര​വും പ്ര​ണ​യ​വും വി​ര​ഹ​വും ഭ​ക്തി​യും കു​സൃ​തി​യും മാ​തൃ​സ്നേ​ഹ​വും ഒ​രേ ശ​ബ്ദ​ത്തി​ൽ അ​ത്ര​മേ​ൽ സ്വാ​ഭാ​വി​ക​മാ​യി പ​ക​ർ​ന്ന മ​റ്റൊ​രു ഗാ​യി​ക​യി​ല്ല. ആ ​അ​പൂ​ർ​വ ശ​ബ്ദ​ത്തി​ന്റെ ഉ​ട​മ എ​സ്. ജാ​ന​കി ഇ​നി ഓ​ർ​മ.

ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട സം​ഗീ​ത​ജീ​വി​ത​ത്തി​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച ജാ​ന​കി​ക്ക് മ​ല​യാ​ളം ര​ണ്ടാം മാ​തൃ​ഭാ​ഷ​യാ​യി​രു​ന്നു. ഉ​ച്ചാ​ര​ണ​ത്തി​ന്റെ കൃ​ത്യ​ത​യും ഭാ​വ​ത്തി​ന്റെ തീ​വ്ര​ത​യും​കൊ​ണ്ട് അ​വ​ർ മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ഗാ​യി​ക​യാ​യി. ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ന്റെ അ​ടി​ത്ത​റ​യി​ൽ നി​ന്നു​കൊ​ണ്ട് സി​നി​മാ​സം​ഗീ​ത​ത്തി​ന്റെ എ​ല്ലാ ഭാ​വ​ങ്ങ​ളെ​യും അ​നാ​യാ​സം കീ​ഴ​ട​ക്കി​യ ഗാ​യി​ക​യാ​യി​രു​ന്നു അ​വ​ർ. കു​ഞ്ഞി​ന്റെ ശ​ബ്ദ​വും പ്രാ​യ​മാ​യ സ്ത്രീ​യു​ടെ സ്വ​ര​വും ഗ്രാ​മീ​ണ സ്ത്രീ​യു​ടെ നി​ഷ്ക​ള​ങ്ക​ത​യും ന​ഗ​ര​ജീ​വി​ത​ത്തി​ന്റെ ആ​ധു​നി​ക​ത​യും ഒ​രു​പോ​ലെ ആ​വി​ഷ്ക​രി​ക്കാ​ൻ ജാ​ന​കി​ക്ക് ക​ഴി​ഞ്ഞു. മ​ല​യാ​ള​ത്തി​നും മ​റ്റ് ദ​ക്ഷി​ണേ​ന്ത്യ​ൻ ഭാ​ഷ​ക​ൾ​ക്കു​മാ​യി നാ​ല് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളാ​ണ് അ​വ​ർ സ​മ്മാ​നി​ച്ച​ത്. മി​ക​ച്ച ഗാ​യി​ക​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ്‌ ആ​ദ്യ​മെ​ത്തു​ന്ന​ത് അ​ര നൂ​റ്റാ​ണ്ടു​മു​മ്പ്. 1976ൽ ​പ​തി​നാ​റു വ​യ​തി​നി​ലേ എ​ന്ന ത​മി​ഴ്‌ ചി​ത്ര​ത്തി​ലെ സി​ന്ദൂ​ര പൂ​വേ... എ​ന്ന ഗാ​ന​ത്തി​നാ​ണ്‌ ആ​ദ്യ ദേ​ശീ​യ​പു​ര​സ്‌​കാ​രം. 1980ൽ ​മ​ല​യാ​ള​ചി​ത്ര​മാ​യ ഓ​പ്പോ​ളി​ലെ ‘ഏ​റ്റു​മാ​നൂ​ർ അ​മ്പ​ല​ത്തി​ൽ... ’എ​ന്ന ഗാ​ന​ത്തി​നും 1984ൽ ​തെ​ലു​ഗു ചി​ത്ര​മാ​യ ‘സി​താ​ര’​യി​ൽ ‘വെ​ന്ന​ല്ലോ ഗോ​ദാ​രി ആ​ന​ന്ദം... ’ എ​ന്ന ഗാ​ന​ത്തി​നും 1992ൽ ​ത​മി​ഴ്‌ ചി​ത്ര​മാ​യ തേ​വ​ർ​മ​ക​നി​ൽ ഇ​ഞ്ചി ഇ​ടു​പ്പ​ഴ​കാ... എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​നു​മാ​ണ്‌ ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ച​ത്‌.

ദേ​വ​രാ​ജ​ൻ, എം.​എ​സ്. ബാ​ബു​രാ​ജ്, കെ. ​രാ​ഘ​വ​ൻ, ദ​ക്ഷി​ണാ​മൂ​ർ​ത്തി, ശ്യാം, ​ജോ​ൺ​സ​ൺ, ര​വീ​ന്ദ്ര​ൻ, എം.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്.​പി. വെ​ങ്കി​ടേ​ഷ്, ഔ​സേ​പ്പ​ച്ച​ൻ തു​ട​ങ്ങി പ്ര​മു​ഖ സം​ഗീ​ത​സം​വി​ധാ​യ​ക​രു​ടെ ഈ​ണ​ങ്ങ​ൾ​ക്ക് അ​വ​ർ ജീ​വ​ൻ ന​ൽ​കി. വ​യ​ലാ​ർ, പി. ​ഭാ​സ്ക​ര​ൻ, ഒ.​എ​ൻ.​വി. കു​റു​പ്പ്, ബി​ച്ചു തി​രു​മ​ല, യൂ​സ​ഫ​ലി കേ​ച്ചേ​രി, കൈ​ത​പ്രം, ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി തു​ട​ങ്ങി​യ ഗാ​ന​ര​ച​യി​താ​ക്ക​ളു​ടെ വ​രി​ക​ൾ ജാ​ന​കി​യു​ടെ ശ​ബ്ദ​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ കാ​തി​ൽ സം​ഗീ​ത​മ​ഴ പെ​യ്യി​ച്ചു. ഹൃ​ദ​യ​ത്തി​ൽ പ​തി​ഞ്ഞു.

എ​സ്. ജാ​ന​കി​യു​ടെ വി​യോ​ഗ​ത്തോ​ടെ ഒ​രു ഗാ​യി​ക മാ​ത്ര​മ​ല്ല, മ​ല​യാ​ളി​യു​ടെ ഓ​ർ​മ​ക​ളി​ൽ എ​ന്നും മു​ഴ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്റെ ശ​ബ്ദ​മാ​ണ് നി​ല​ച്ച​ത്. എ​ന്നാ​ൽ, അ​വ​ർ പാ​ടി​യ ഗാ​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം ആ ​ശ​ബ്ദം ഒ​രി​ക്ക​ലും മാ​യി​ല്ല. ഓ​രോ ത​ല​മു​റ​യും വീ​ണ്ടും വീ​ണ്ടും കേ​ട്ട് ക​ണ്ടെ​ത്തു​ന്ന ആ ​സ്വ​രം, മ​ല​യാ​ള സം​ഗീ​ത​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും തെ​ളി​ഞ്ഞ അ​ധ്യാ​യ​ങ്ങ​ളി​ലൊ​ന്നാ​യി തു​ട​രും.

Tags:    
News Summary - S Janaki A voice that will echo forever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.