കൈതപ്രം ദാമോദരന്‍, എസ്. ജാനകി
തിരുവനന്തപുരം: വിഖ‍്യാതഗായിക എസ്.ജാനകിയുടെ നിര്യാണം സംഗീതലോകത്തിന് തീരാനഷ്ടമെന്ന് ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. താന്‍ ജാനകിയമ്മയുടെ സ്വരമാധുര്യത്തിന്‍റെ ഭക്തനാണ്. സ്വന്തം അമ്മയെപോലെ സ്നേഹിക്കുന്നയാളാണ് ജാനകിയമ്മയെന്നും അദ്ദേഹം അറിയിച്ചു. അമ്മയുടെ സ്മരണക്ക് മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്നുവെന്നും കൈതപ്രം കൂട്ടി ചേർത്തു.
'ആ ശബ്ദത്തിന്റെ ഭക്തനാണ് ഞാൻ. സംഗീതമൂർത്തിയാണ് ജാനകിയമ്മ. തൊണ്ടയിൽ തംബുരു വെച്ചത് പോലെ മഹാശുദ്ധിയുള്ള ശ്രുതിയാണ്. എന്റെ പാട്ട് അമ്മ പാടുന്നത് അടുത്തുനിന്ന് ഞാൻ കേട്ടിട്ടുണ്ട്. സ്വന്തം അമ്മയെ പോലെ ഞാൻ സ്‌നേഹിക്കുന്നയാളാണ്. അമ്മയുടെ വിയോഗം സംഗീതലോകത്തിന് തീരാനഷ്ടമാണ്'. അമ്മയുടെ `ഉണരുണരൂ' എന്ന പാട്ടാണ് താന്‍ ആദ്യം കേട്ടതെന്നും അത് തന്നെ ഞട്ടിച്ചുവെന്നും അദ്ദേംഹം ഓർത്തെടുത്തു. ആർക്കും അഭിമാനിക്കാവുന്ന പാട്ടുകളാണ് എസ്. ജാനകിയുടെ പാട്ടുകളെന്നും കൈതപ്രം കൂട്ടി ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.