അവരെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല; ഉടൻ വിവാഹം കഴിക്കില്ലെന്ന് പ്രഭാസ്

 രാജമൗലി സംവിധാനം ചെയ് ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് പ്രഭാസ്. തെലുങ്കിലൂടെ കരിയർ തുടങ്ങിയ പ്രഭാസ് ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 ആണ്  ഏറ്റവും പുതിയ ചിത്രം. ജൂൺ 27 നാണ്  തിയറ്ററുകളിലെത്തുന്നത്. ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

ദിവസങ്ങൾക്ക് മുമ്പ് പ്രഭാസ് വിവാഹിതനാകുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് സത്യമല്ലെന്ന് നടൻ തന്നെ വ്യക്തമാക്കി. ഇപ്പോഴിതാ ഉടനെയൊന്നും വിവാഹം കഴിക്കില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രഭാസ്.കൽക്കി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. തന്റെ സ്ത്രീ ആരാധകരെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ ഉടനെയൊന്നും വിവാഹം കഴിക്കില്ലെന്നും പ്രഭാസ് പറഞ്ഞു. വിവാഹം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനാ‍യിരുന്നു മറുപടി.

പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമാണ് കൽക്കി 2898 എഡി. പ്രഭാസിനൊപ്പം ദീപിക പദുക്കോണ്‍ , അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ , ദിഷ പഠാണി, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ എന്നിങ്ങനെ വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിർമിക്കുന്നത്.

Tags:    
News Summary - Revealed! Here’s BIG reason why Prabhas is not getting married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.