ആർതി, രവി മോഹൻ

'ഒരു സഹായവും ലഭിക്കുന്നില്ല, വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണി; മിണ്ടാതിരിക്കുന്നത് ദുർബലയായതുകൊണ്ടല്ല' - രവി മോഹനെതിരെ ആർതി

മാസങ്ങൾക്ക് മുമ്പാണ് നടൻ രവി മോഹൻ വിവാഹമോചിതനായി എന്ന വാർത്ത പുറത്തുവന്നത്. ആർതിയായിരുന്നു രവിമോഹന്‍റെ മുൻ ഭാര്യ. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ച്, നടനെതിരെ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ആർതി. താൻ ഏത് സമയവും വീട്ടിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് അവർ അവകാശപ്പെട്ടു. കുട്ടികളെ തനിച്ചാണ് പരിപാലിക്കുന്നതെന്നും ആർതി പറഞ്ഞു.

'ഒരു വർഷമായി ഞാൻ നിശബ്ദതയെ കവചം പോലെ വഹിച്ചു. അത് ഞാൻ ദുർബലയായതുകൊണ്ടല്ല, ഞാൻ കേൾക്കപ്പെടുന്നതിലുപരിയായി, മറിച്ച് എന്റെ മക്കൾക്ക് സമാധാനം ആവശ്യമായിരുന്നു' -ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പ്രസ്താവനയിൽ ആർതി പറഞ്ഞു.

ക്രൂരമായ എല്ലാ ആരോപണങ്ങളും താൻ സ്വീകരിച്ചെന്നും ഒന്നും പറയാതിരുന്നത് കുട്ടികൾളെക്കൊണ്ട് മാതാപിതാക്കളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാരം വഹിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടാണെന്ന് ആർതി പറഞ്ഞു. 18 വർഷമായി സ്നേഹത്തിലും വിശ്വാസത്തിലും കൂടെ നിന്ന മനുഷ്യൻ അകന്നുപോയി എന്ന് മാത്രമല്ല, മറിച്ച് അദ്ദേഹം നിറവേറ്റുമെന്ന് വാഗ്ദാനം ചെയ്ത ഉത്തരവാദിത്തങ്ങളിൽ നിന്നും അകന്നുപോയി എന്ന് ആർതി എഴുതി.

മാസങ്ങളോളം കുട്ടികളുടെ മുഴുവൻ ചുമതലയും തന്റെ ചുമലിൽ മാത്രമായിരുന്നുവെന്ന് അവർ അവകാശപ്പെട്ടു. ഒരിക്കൽ അവരെ തന്റെ അഭിമാനം എന്ന് വിളിച്ച ഒരാളിൽ നിന്ന് വൈകാരികമോ സാമ്പത്തികമോ ആയ ഒരു സഹായവും ലഭിക്കുന്നില്ല. എന്നോടൊപ്പം ആ വീട് നിർമിച്ച വ്യക്തിയുടെ നിർദ്ദേശപ്രകാരം, ബാങ്കിൽ നിന്ന് ഒഴിപ്പിക്കൽ അഭിമുഖീകരിക്കുന്നു എന്നും ആർതി എഴുതി.

തന്റെ കുട്ടികൾക്ക് 10 ഉം 14 ഉം വയസ്സാണ്. അവർക്ക് വേണ്ടത് സുരക്ഷയും സ്ഥിരതയുമാണ്, നിശബ്ദതയല്ലെന്നും അവർ വ്യക്തമാക്കി. നിയമപരമായ വ്യവസ്ഥകൾ മനസ്സിലാക്കാനുള്ള പ്രായം ഇല്ലെങ്കിലും ഉപേക്ഷിക്കപ്പെട്ടതായി തോന്നാൻ തക്ക പ്രായം അവർക്കുണ്ട്. ഉത്തരം ലഭിക്കാത്ത ഓരോ കോളും, റദ്ദാക്കിയ ഓരോ മീറ്റിങ്ങും അവർക്ക് മുറിവുകളാണെന്നും ആർതി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Ravi Mohan’s wife Aarti claims she is facing ‘home eviction, left alone to take care of kids’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.