'എന്റെ സിനിമകൾ പരാജയപ്പെട്ട പ്രതിസന്ധിഘട്ടത്തിൽ താങ്ങായി നിന്നത് അവരാണ്'; അംബാനി കുടുംബത്തിന് നന്ദി പറഞ്ഞ് രൺവീർ സിങ്

തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ താങ്ങായി നിന്ന അംബാനി കുടുംബത്തിന് ഹൃദയപൂർവ്വം നന്ദി അറിയിച്ച് പ്രമുഖ ബോളിവുഡ് താരം രൺവീർ സിങ് രംഗത്ത്. തങ്ങളുടെ പ്രൊഡക്ഷൻ ഹൗസായ ജിയോ സ്റ്റുഡിയോസ് വഴി യാതൊരു സംശയവുമില്ലാതെയും പൂർണ ആത്മവിശ്വാസത്തോടെയും സിനിമക്ക് പിന്തുണ നൽകിയതിനെക്കുറിച്ചാണ് താരം വാചാലനായത്. കരിയറിൽ തിരിച്ചടികൾ നേരിട്ട ആ സമയത്ത് ലഭിച്ച പിന്തുണ തനിക്ക് വലിയൊരു അനുഗ്രഹമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ എന്ന ചലച്ചിത്രം ബോക്സോഫീസിൽ വലിയ ചരിത്ര വിജയമാണ് രചിച്ചത്. ഈ രണ്ടു ഭാഗങ്ങളുള്ള സ്പൈ ആക്ഷൻ ത്രില്ലർ ഫ്രാഞ്ചൈസി പല ബോക്സോഫീസ് റെക്കോർഡുകളും തകർത്തെറിഞ്ഞ് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായി മാറി. എന്നാൽ ഈ സിനിമയുടെ തുടക്കകാലം അത്ര എളുപ്പമായിരുന്നില്ലെന്നും നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ചിത്രം യാഥാർത്ഥ്യമാക്കിയതെന്നും രൺവീർ റിലയൻസിന്റെ ഒരു ഡോക്യുമെന്ററിയിൽ ഓർമ്മിച്ചു.

തന്റെ മുൻചിത്രങ്ങളായ ജയേഷ്ഭായ് ജോർദാർ, സർക്കസ് തുടങ്ങിയ സിനിമകൾ ബോക്സോഫീസിൽ പരാജയപ്പെട്ട സമയത്താണ് അംബാനി കുടുംബം തനിക്ക് പിന്തുണയുമായി ഒപ്പം നിന്നതെന്ന് രൺവീർ സിങ് പറഞ്ഞു. 'എന്റെ സിനിമകൾ ശരിയായി പ്രവർത്തിക്കാത്ത ആ പ്രതിസന്ധി ഘട്ടത്തിലും എനിക്ക് സ്നേഹവും പിന്തുണയും പ്രോത്സാഹനവും ലഭിച്ചു. കരിയറിൽ ഉയർച്ചതാഴ്ചകൾ സ്വാഭാവികമാണ്, എന്നാൽ അത്തരമൊരു സമയത്ത് ലഭിച്ച ആ പിന്തുണ വാക്കുകൾക്ക് അതീതമാണ്. അതൊരു അനുഗ്രഹം തന്നെയായിരുന്നു,' എന്ന് താരം കൂട്ടിച്ചേർത്തു.

Tags:    
News Summary - Ranveer Singh thanks Ambani family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.