'വൈറസ്​' പിന്തുടരുന്നുണ്ടെങ്കിലും രാജുവിനെ കൂടെകൂട്ടുന്നില്ല; ത്രീ ഇഡിയറ്റ്​സ് രംഗത്തിലൂടെ കോവിഡ്​ ​വിവരം പങ്കുവെച്ച്​ മാധവൻ

ബോളിവുഡ്​ താരം ആമിർ ഖാന്​ പിന്നാലെ ആർ. മാധവനും കോവിഡ്​ സ്​ഥിരീകരിച്ചു. രോഗവിവരം താരം തന്നെ ആരാധ​കരോട്​ പങ്കുവെക്കുകയായിരുന്നു. എന്നാൽ മാധവന്‍റെ രോഗവിവരം പങ്കുവെച്ചുകൊണ്ടുള്ള ട്വിറ്റർ പോസ്​റ്റാണ്​ ഇപ്പോൾ വൈറൽ.

ആമിർ ഖാനും മാധവനും ശർമാൻ ജോഷിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ത്രീ ഇഡിയറ്റ്​സിലെ ചിത്രം പങ്കുവെച്ചാണ്​ താരത്തിന്‍റെ പോസ്റ്റ്​.

'രാഞ്ചോയെ ഫർഹാനും പിന്തുടർന്നു. വൈറസ്​ എല്ലായ്​പ്പോഴും ഞങ്ങളുടെ പിന്നാലെയുണ്ട്​. എന്നാൽ ഇപ്പോൾ അദ്ദേഹം രക്തരൂക്ഷിതമാണ്​. എന്നാൽ എല്ലാം നന്നായിരിക്കുന്നു. കോവിഡിൽനിന്ന്​ ഉടൻ രോഗമുക്തി നേടും. ഇവിടം ഞങ്ങളുടെ ഇടമാണെങ്കിലും രാജുവിനെ കൂടെക്കൂട്ടാൻ ഉദ്ദേശിക്കുന്നില്ല. എല്ലാവരുടെയും സ്​നേഹത്തിന്​ നന്ദി. ഞാൻ സുഖം പ്രാപിക്കുന്നു' -മാധവൻ ട്വീറ്റ്​ ചെയ്​തു.

ത്രീ ഇഡിയറ്റ്​സിൽ രാഞ്ചോയെ അവതരിപ്പിച്ചത്​ ആമിർ ഖാനായിരുന്നു. ആർ. മാധവൻ ഫർഹാനായും ശർമാൻ ജോഷി രാജുവായും ചിത്രത്തിലെത്തി. മൂന്ന്​ കഥാപാത്രങ്ങളെയും പിന്തുടരുന്ന കോളജ്​ തലവനെ കളിയാക്കി വിളിച്ചിരുന്നത്​ 'വൈറസ്​' എന്നായിരുന്നു. ഇതുമായി ബന്ധപ്പെടു​ത്തിയായിരുന്നു മാധവന്‍റെ ട്വിറ്റർ പോസ്റ്റും. ആരാധകർ അദ്ദേഹത്തിന്​ രോഗമുക്തി ആശംസിച്ച്​ രംഗത്തെത്തി.

മാർച്ച്​ 23ന്​ രോഗം സ്​ഥിരീകരിച്ച ആമിർ ഖാൻ വീട്ടുനിരീക്ഷണത്തിലാണ്​. 

Tags:    
News Summary - R Madhavan tests Covid positive But ALL IS WELL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.