നായകനായും സംവിധായകനായും പൃഥ്വിരാജിന്റേതായി ഒരുപിടി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണ് അക്കൂട്ടത്തിൽ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മാർച്ച് 27നാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ കാണുന്നത്. എന്നാൽ പൃഥ്വിരാജിന്‍റെ പുതിയ ലുക്കാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.
ക്ലീന്‍ ഷേവ് ചെയ്‌ത ലുക്കിലുള്ള ചിത്രം പൃഥ്വിരാജ് തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സംവിധാനം ചെയ്‌ത സിനിമ പൂർത്തിയായെന്നും ഇനി നടനെന്ന നിലയില്‍ പുതിയ രൂപമാണെന്നുമാണ് പൃഥ്വിരാജ് പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. ചിത്രം അതിവേഗമാണ് വൈറലായത്.
എന്നാൽ പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ മേനോന്‍റെ കമന്‍റാണ് ശ്രദ്ധനേടുന്നത്. ഭാര്യയും മോളുമുണ്ടെന്ന് ഓര്‍മ വേണം എന്നായിരുന്നു സുപ്രിയയുടെ കമന്‍റ്. നിരവധി പേരാണ് സുപ്രിയയുടെ കമന്‍റിന് താഴെ പ്രതികരണവുമായി എത്തിയത്.
ഹോളിവുഡ് താരങ്ങൾ അടക്കം വൻ താരനിരയുമായാണ് എമ്പുരാൻ എത്തുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വിഡിയോകൾ വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാൻ തിയേറ്ററുകളിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.