സച്ചിയുടെ തിരക്കഥയിൽ ലാൽ ജൂനിയർ സംവിധാം ചെയ്ത പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ഒരു സിനിമ സൂപ്പർസ്റ്റാറിന്‍റെയും അദ്ദേഹത്തിന്‍റെ ആരാധകന്‍റെയും കഥ പറഞ്ഞ ചിത്രമാണ് ഇത്. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം മമ്മൂട്ടിക്ക് വേണ്ടി എഴുതിയതാണെന്ന് പറയുകയാണ് പൃഥ്വിയിപ്പോൾ. എന്തുകൊണ്ടാണ് മമ്മൂട്ടി അഭിനിയിക്കാതിരുന്നതെന്ന് അറിയില്ലെന്നും എന്നാൽ അഭിനയിച്ചിരുന്നുവെങ്കിൽ തന്നേക്കാൾ നന്നായേനെ എന്നും പൃഥ്വി പറഞ്ഞു
'സത്യത്തിൽ ആ കഥാപാത്രം എഴുതപ്പെട്ടത് മമ്മൂക്കയ്ക്ക് വേണ്ടിയാണ്. പിന്നെ എന്തുകൊണ്ട് മമ്മൂക്ക അത് ചെയ്‌തില്ല എന്നതിനെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണയില്ല. പക്ഷെ എനിക്ക് തോന്നുന്നത് പുറമെ നിന്ന് കാണുന്നവർക്ക് മമ്മൂക്കയുടെ റിയൽ ലൈഫ് ക്യാരക്‌ടറുമായി ഈ കഥാപാത്രത്തിന് സാമ്യത തോന്നിയേക്കാം. കാരണം മമ്മൂക്കയ്ക്ക് വണ്ടികളോട് വലിയ ഇഷ്‌ടമുണ്ട്, കഴിയുമെങ്കിൽ എപ്പോഴും സ്വന്തമായി വണ്ടി ഓടിക്കാൻ ഇഷ്‌ടപെടുന്ന ഒരാളാണ് അദ്ദേഹം. പുറത്തുനിന്ന് കാണുന്നവർക്ക് മമ്മൂക്കയൊരു ദേഷ്യക്കാരൻ എന്നൊരു ധാരണയുണ്ട്.
മമ്മൂക്കയ്ക്ക് വേണ്ടി എഴുതിയ ഒരു കഥാപാത്രത്തിലേക്ക് ഞാൻ കാസ്റ്റ് ചെയ്യപ്പെടുമ്പോഴും വലിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നിട്ടില്ല. പക്ഷെ ഈ കഥാപാത്രം മമ്മൂക്ക ചെയ്തിരുന്നുവെങ്കിൽ ഞാൻ ചെയ്യുന്നതിനേക്കാൾ നന്നായേനെ എന്നെനിക്ക് ഉറപ്പാണ്, 'പൃഥ്വിരാജ് പറഞ്ഞു.
ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ഡ്രൈവിങ് ലൈസൻസ്. ചിത്രം ഇറങ്ങിയപ്പോൾ ഇത് മമ്മൂട്ടിയുടെ യഥാർഥ കഥാപാത്രവുമായി ബന്ധമുണ്ടെന്ന് ആരാധകർ വാദിച്ചിരുന്നു. സുരാജായിരുന്നു ആരാധകന്‍റെ വേഷത്തിലെത്തിയത്. ഇരുവരും തമ്മിലുള്ള ഈഗോ ക്ലാഷാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.