'പ്രിയപ്പെട്ട പൃഥ്വിക്ക്...' പ്രിയ നടന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ

മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് സുകുമാരൻ ഇന്ന് 43ാം ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പൃഥ്വിരാജിന് ആശംസകൾ നേരുന്നത്. ഇപ്പോഴിതാ, നടൻ മോഹൻലാലും പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ പങ്കുവെച്ചിരിക്കുകയാണ്. 'പ്രിയപ്പെട്ട പൃഥ്വിക്ക് ജന്മദിനാശംസകൾ! നിങ്ങളുടെ ദിവസം സ്നേഹത്താലും, സന്തോഷത്താലും, ജീവിതത്തെ മനോഹരമാക്കുന്ന എല്ലാ നല്ല വികാരങ്ങളാലും നിറഞ്ഞുനിൽക്കട്ടെ എന്ന് ആശംസിക്കുന്നു'- എന്നാണ് മോഹൻലാൽ കുറിച്ചത്.

2002ൽ രഞ്ജിത്ത് സംവിധാം ചെയ്ത നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് തന്‍റെ സിനിമ ജീവിതം ആരംഭിക്കുന്നത്. 2019ൽ മോഹൻലാൽ നായകനായി അഭിനയിച്ച ലൂസിഫർ എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിച്ചു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാൻ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

അതേസമയം, മലയാള സിനിമ ആസ്വാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം 'ഖലീഫ'യുടെ ഗ്ലിംപ്സ് വിഡിയോ ഇന്ന് പുറത്തിറങ്ങി. ആമിർ അലി എന്ന ഗോൾഡ് സ്മഗ്‌ളറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിമ്പ്സ് വിഡിയോ ഒരുക്കിയിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളുള്ള ചിത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. പോക്കിരിരാജ എന്ന സിനിമക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഖലീഫക്ക് ഉണ്ട്.

ആ​ഗസ്റ്റ് ആറിന് ലണ്ടനിലാണ് ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളിന് തുടക്കമായത്. 2022ല്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് ഇത്. 'പ്രതികാരം സ്വർണത്തിൽ എഴുതപ്പെടും' എന്നാണ് ഖലീഫയുടെ ടാഗ് ലൈന്‍. ചിത്രം ഒരു ഹൈ വോൾട്ടേജ് മാസ് എന്റർടെയ്‌നർ ആയിരിക്കുമെന്ന് നേരത്തെ വൈശാഖ് ഉറപ്പ് നല്‍കിയിരുന്നു.  

Tags:    
News Summary - prithviraj birthday-mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.