തുടർച്ചയായ സിനിമാ പരാജയം നടൻ രാജേഷ് ഖന്നയെ ഏറെ തളർത്തിയിരുന്നതായി നടൻ പ്രേം ചോപ്ര. അദ്ദേഹം മികച്ച നടനും അതിന് ഉപരി നല്ല സഹപ്രവർത്തകനായിരുന്നെന്നും പ്രേം ചോപ്ര ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നായകനായി അഭിനയിക്കാൻ മാത്രമാണ് ആഗ്രഹിച്ചിരുന്നതെന്നും താരം കൂട്ടിച്ചേർത്തു.
'വളരെ നല്ല വ്യക്തിയായിരുന്നു രാജേഷ് ഖന്ന. എന്നാൽ തെറ്റിദ്ധരിക്കപ്പെട്ടു. അദ്ദേഹത്തിന് തന്റേതായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് എന്താണെന്ന് എനിക്ക് അറിയില്ല. എന്നാൽ താരപദവി നഷ്ടമായത് അദ്ദേഹത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല- നടൻ പറഞ്ഞു.
നായകനല്ലാത്ത വേഷങ്ങൾ ചെയ്യാൻ രാജേഷ് ഖന്നക്ക് മടിയായിരുന്നു. അദ്ദേഹമൊരു മികച്ച അഭിനേതാവായിരുന്നു. അത് നിലനിർത്തി കൊണ്ടുപോകാനും കഴിയുമായിരുന്നു. എന്നാൽ താരമൂല്യം ഇടിഞ്ഞതോടെ അദ്ദേഹം നിരാശനായി. സിനിമാ മേഖലയിൽ അഡ്ജസ്റ്റ്മന്റെ് വളരെ പ്രധാനമാണ്. നടൻ അമിതാഭ് ബച്ചൻ പോലും സിനിമയിൽ പ്രധാന കഥാപാത്രങ്ങളല്ലാത്ത വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി വർധിപ്പിച്ചിരുന്നു. എന്നാൽ സിനിമയുടെ മാറ്റത്തിന് അനുസരിച്ച് സഞ്ചരിക്കാൻ രാജേഷ് ഖന്നക്ക് കഴിഞ്ഞില്ല. തന്റെ രീതിയിൽ തന്നെ അദ്ദേഹം ഉറച്ചു നിന്നു'- പ്രേം ചോപ്ര കൂട്ടിച്ചേർത്തു.
ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 19ാം ഓളം ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.