അമ്മ ജനറൽ ബോഡി യോഗത്തിന് പുറത്ത് പ്രണവ് മോഹൻലാൽ? ലാലേട്ടനേയും മകനേയും കാണണം- പ്രതാപ് ഗോപാൽ

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗം നടക്കുന്ന ഹോട്ടലിന് പുറത്ത് താരമായി ബെംഗളൂരു സ്വദേശിയായ പ്രതാപ് ഗോപാൽ. പ്രണവ് മോഹൻലാലിന്റെ രൂപസാദൃശ്യത്തിലൂടൊയാണ് ഫാഷൻ ഡിസൈനറായ പ്രതാപ് ജനശ്രദ്ധ നേടുന്നത്. ഐ.ടി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഫാഷൻ ഡിസൈനിങ് രംഗത്ത് എത്തിയ ഈ ചെറുപ്പക്കാരന് സിനിമയുമായോ അഭിനയവുമായോ യാതൊരു ബന്ധവുമില്ല.

'ബെംഗളൂരുവിലാണ് ഗോപാൽ ജനിച്ചതും വളർന്നതും. ഒരു വർഷം മുമ്പാണ് പ്രണവ് മോഹൻലാലുമായുള്ള രൂപസാദൃശ്യത്തെ കുറിച്ച് അറിയുന്നത്. ആദ്യം ഒരു സുഹൃത്ത് പറഞ്ഞപ്പോൾ അത് കാര്യമാക്കി എടുത്തില്ല. പിന്നീട് സോഷ്യൽ മീഡിയയിൽ വിഡിയോ പ്രചരിച്ചതോടെയാണ് എല്ലാവരും ശ്രദ്ധിക്കപ്പെട്ടാൻ തുടങ്ങിയത്.

പ്രണവിനേയും മോഹൻലാലിനേയും നേരിൽ കാണണമെന്നാണ് ആഗ്രഹം. പ്രണവുമായുളള രൂപസാദൃശ്യം ദൈവത്തിന്റെ മാജിക്കാണ്. ഇപ്പോൾ മനസിൽ സിനിമയോ അഭിനയമോ ഇല്ലെ'ന്നും പ്രതാപ് പറഞ്ഞു.

കന്നഡ, തമിഴ്, തെലുങ്ക് , ഇംഗ്ലീഷ് എന്നീ ഭാഷകൾ അറിയാമെങ്കിലും ഇപ്പോൾ മലയാളം പഠിക്കാനുള്ള ശ്രമത്തിലാണ് പ്രതാപ്.

Tags:    
News Summary - Pranav Mohanlal Dupe Prathap Gopal video Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.