എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. ബാഹുബലി റെക്കോർഡുകൾ സൃഷ്ടിച്ചെങ്കിലും പിന്നീട് അതിന് മുകളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകാൻ പ്രഭാസ് ചിത്രങ്ങൾ കഴിഞ്ഞില്ല. ഏറെ പ്രതീക്ഷയോടെ എത്തിയ സാഹോ, രാധേശ്യ ഏറ്റവും ഒടുവിൽ ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് തുടങ്ങിയ ചിത്രങ്ങൾ തിയറ്ററുകളിൽ ഓളം തീർക്കാതെയാണ് കടന്നു പോയത്. സാലർ, കൽക്കി 2898 ആണ് ഏറെ പ്രതീക്ഷ നൽകുന്ന പ്രഭാസ് ചിത്രം. ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സൂപ്പർ ഹിറ്റ് ചിത്രം കെ.ജി.എഫിന്റെ സംവിധായകൻ പ്രശാന്ത് നീലാണ് സലാർ ഒരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ഇപ്പോഴിതാ വിഷ്ണു മഞ്ജുവിന്റെ ചിത്രമായ കണ്ണപ്പയിൽ പ്രഭാസും ഭാഗമാകുന്നു എന്ന തരത്തിലുള്ള വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പ്രഭാസിനൊപ്പമുള്ള ചിത്രം വിഷ്ണു സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെയാണ് ഇതുസംബന്ധിച്ച വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. കണ്ണപ്പയിൽ നടൻ ശിവനായിട്ടാണ് എത്തുന്നതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. Kannappa എന്ന ഹാഷ്ടാഗിനൊപ്പം ഹർ ഹർ മഹദേവ് എന്ന കുറിപ്പുമായാണ് വിഷ്ണു മഞ്ജു ചിത്രം പങ്കുവെച്ചത്. എന്നാൽ ഇതുവരെ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. പരമശിവനായുള്ള നടന്റെ കഥാപാത്രം ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ബോളിവുഡ് താരം കൃതി സനോനിന്റെ സഹോദരി നുപുർ സനോണാണ് ചിത്രത്തിലെ നായികയായി എത്തുന്നതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
പ്രഭാസ് ശ്രീരാമനായി എത്തിയ ആദിപുരുഷിൽ കൃതി സനോണായിരുന്നു നായിക. സീത ദേവിയായിട്ടായിരുന്നു ചിത്രത്തിൽ എത്തിയത്. ഏറെ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ ചിത്രം വൻ പരാജയമായിരുന്നു. ആദിപുരുഷിനെ ചുറ്റിപ്പറ്റി വിവാദങ്ങളും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.