സോഷ്യൽ മീഡിയയിൽ മികച്ച ഫോളേവേഴ്സുളള ഇന്ത്യൻ താരങ്ങളിലൊരാളാണ് പ്രഭാസ്. സിനിമാ വിശേഷങ്ങൾ മാത്രമാണ് നടൻ ഔദ്യോഗിക സോഷ്യൽമീഡിയ പേജിൽ പങ്കുവെക്കാറുള്ളത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത് പ്രഭാസിന്റെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട വിഡിയോയും കുറിപ്പാണ്. 'നിർഭാഗ്യവാനായ മനുഷ്യർ , ലോകമെമ്പാടും പന്ത് പരാജയപ്പെടുന്നു’ എന്ന കുറിപ്പോടെയാണ് 'വിഡിയോ നടന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ വൈകാതെ കുറിപ്പും വിഡിയോയും ഫേസ്ബുക്ക് പേജിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. ഇത് ആരാധകരെ ഞെട്ടിച്ചിരുന്നു. പ്രഭാസിന് എന്തുപ്പറ്റിയെന്ന് ചോദിച്ചുകൊണ്ട് ആരാധകർ എത്തുകയും ചെയ്തു.
വിഡിയോയും കുറിപ്പും വൈറലായതോടെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ യാഥാർഥ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രഭാസ്. നടന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. പേജ് വീണ്ടെടുക്കുകയാണെന്നും നടൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചു.
'ഹലോ എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ എന്റെ ടീം ശ്രമിക്കുന്നുണ്ട്- പ്രഭാസ് കുറിച്ചു.
കൽക്കി 2898 എ.ഡിയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള പ്രഭാസ് ചിത്രം. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, ദീപിക പദുകോൺ, കമൽ ഹാസൻ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. 2024 മേയിലാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കല്‍കി എന്ന ടൈറ്റില്‍ റോളിലാണ് പ്രഭാസ് എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.