പ്രഭാസിന്റെ ആരോഗ്യസ്ഥിതി മോശം; ചികിത്സക്കായി നടൻ വിദേശത്ത്

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് സിനിമാ ചിത്രീകരണത്തിൽ നിന്ന് ഇടവേള എടുത്ത് നടൻ പ്രഭാസ്. നേരത്തെ കടുത്ത പനിയെ തുടർന്ന് ചികിത്സ തേടിയിരുന്നു. എന്നാൽ പൂർണ്ണമായും സുഖംപ്രാപിച്ചിരുന്നില്ല. ചികിത്സക്കായി വിദേശത്തേക്ക് പോയതായും റിപ്പോർട്ടുകൾ പ്രചരിക്കുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി വിശ്രമമില്ലാതെ ഷൂട്ടിങ് തിരക്കിലായിരുന്നു താരം. ഇത് നടന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി വീണ്ടെടുത്ത് വളരെ വേഗം മടങ്ങിയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നിരവധി ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ആദിപുരുഷ്, സാലാർ, പ്രൊജക്ട് കെ എന്നിവയാണ് ഇനി പുറത്ത് ഇറങ്ങാനുളള ചിത്രങ്ങൾ.

നടൻ അമിതാഭ് ബച്ചന് പരിക്കേറ്റതിനെ തുടർന്ന് പ്രൊജക്ട് കെ യുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബച്ചന് പരിക്കേറ്റത്. ഡോക്ടർമാർ ബച്ചന് പൂർണ്ണ വിശ്രമം നിർദേശിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെക്കുകയായിരുന്നു. ദീപിക പദുകോൺ ആണ് ചിത്രത്തിലെ നായിക.

Tags:    
News Summary - Prabhas Goes Abroad For Proper Treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.