Posted On
date_range Updated On
date_range ഇന്നസെന്‍റിന്‍റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മലയാളത്തിന്‍റെ പ്രിയ നടനും മുൻ എം.പിയുമായ ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അനുശോചനം അറിയിച്ചത്. പ്രേക്ഷക മനസിൽ നർമം നിറച്ച ഇന്നസെന്‍റ് എന്നും ഓർമ്മിക്കപ്പെടുമെന്ന് ട്വീറ്റിൽ പറയുന്നു.
'ആളുകളുടെ ജീവിതത്തിൽ നർമം നിറച്ച ഇന്നസെന്‍റ് എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്‍റെ കുടുംബത്തേയും ആരാധകരേയും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.' പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.