വിദ്യാർഥികൾക്ക് ഉപദേശവുമായി നയൻതാര; ഇത് നിങ്ങളുടെ മാതാപിതാക്കളെ സന്തോഷിപ്പിക്കും

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നയൻതാര. പൊതുവേദികളിൽ സജീവമായതോടെ നടിയുടെ ആരാധകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് വിദ്യാർഥികൾക്ക് നടി നൽകിയ ഉപദേശമാണ്. അടുത്തിടെ ഒരു കോളജ് പരിപാടിയിൽ പങ്കെടുക്കവെയാണ് ഇക്കാര്യം പറഞ്ഞത്. കോളജ് കാലത്ത് തങ്ങൾ എടുക്കുന്ന തീരുമാനം ഭാവിക്ക് വേണ്ടിയാണെന്നും വിജയകരമായി പഠനം പൂർത്തിയാക്കി ഇറങ്ങിയാലും വിനയവും ശാന്തതയും  കൈ വിടരുതെന്നും നടി പറഞ്ഞു.

സുഹൃത്തുക്കൾക്കൊപ്പമുള്ള കോളജ് ജീവിതം രസകരമാകാം. എന്നാൽ സൗഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. കോളജ് കാലത്ത് നമ്മൾ എടുക്കുന്ന തീരുമാനം ഭാവിയ്ക്ക് വേണ്ടിയാണ്. വിജയകരമായി പഠനം പൂർത്തിയാക്കി പുറത്തേക്ക് ഇറങ്ങിയാലും വിനയവും ശാന്തയും കൈവിടരുത്- നയൻതാര പറഞ്ഞു.

മാതാപിതാക്കളുടെ സന്തോഷം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണെന്നും നടി ഓർമിപ്പിച്ചു. എല്ലാ ദിവസവും കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും അവരോടൊപ്പം ചെലവഴിക്കണം. കാരണം ഇതു അവരെ വളരെ സന്തോഷിപ്പിക്കും- നടി കൂട്ടിച്ചേർത്തു.

Tags:    
News Summary - Nayanthara's advice for college students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.