നയൻതാര

'എത്ര പണം തന്നാലും ആ നടനൊപ്പം അഭിനയിക്കില്ല'; 100 കോടി നിരസിച്ച് നയൻതാര

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നയൻതാര. 20 വർഷത്തിലേറെയായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന നയൻതാര തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാനോടൊപ്പം അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ 'ജവാൻ' എന്ന ചിത്രം വൻ വിജയമായിരുന്നു. ചിത്രം 1000 കോടിയിലധികം രൂപ നേടി.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര. ഒരു സിനിമക്ക് ഏകദേശം 10 മുതൽ 12 കോടി രൂപ വരെയാണ് താരത്തിന്‍റെ പ്രതിഫലം. എന്നാൽ 100 കോടി രൂപ വാഗ്ദാനം ചെയ്തിട്ടും നയൻതാര ഒരു സിനിമ ഓഫർ നിരസിച്ചു എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിലെ നായകനൊപ്പം അഭിനയിക്കാനുള്ള ബുദ്ധിമുട്ടാണ് വലിയ ഓഫർ നിരസിക്കാൻ കാരണം എന്നാണ് റിപ്പോർട്ട്.

നയൻതാര നിരസിച്ച നടൻ ശരവണ സ്റ്റോഴ്‌സിന്റെ ഉടമയായ ശരവണൻ ആയിരുന്നു. 2022ൽ, ബോളിവുഡ് നടി ഉർവശി റൗട്ടേല അഭിനയിച്ച ബിഗ് ബജറ്റ് ചിത്രമായ 'ദി ലെജൻഡ്' എന്ന സിനിമയിൽ അദ്ദേഹം നായകനായി അഭിനയിച്ചിരുന്നു. ജനപ്രിയ താരങ്ങൾ ഉണ്ടായിരുന്നെങ്കിലും സിനിമ തിയേറ്ററുകളിൽ ദയനീയമായി പരാജയപ്പെട്ടു. ഇപ്പോൾ ശരവണൻ മറ്റൊരു സിനിമ പ്ലാൻ ചെയ്യുകയാണ്.

ചിത്രത്തിലെ നായികയായി അഭിനയിക്കാൻ നയൻതാരയെ സമീപിച്ചതായും 100 കോടി രൂപ നൽകാമെന്ന് പറഞ്ഞതായും റിപ്പോർട്ടുണ്ട്. എന്നാൽ നയൻതാര അത് നിരസിച്ചതായാണ് വിവരം. എത്ര പണം തന്നാലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കില്ലെന്ന് അവർ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. ആ പ്രോജക്റ്റ് തനിക്ക് അനുയോജ്യമാണെന്ന് തോന്നാത്തതിനാലാണ് ഓഫർ നിരസിച്ചതെന്നും റിപ്പോർട്ട് ഉണ്ട്. 

Tags:    
News Summary - Nayanthara says no to actor even for Rs 100 crore: Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.