ശോഭിത ധൂലിപാല, നാഗ ചൈതന്യ
തന്റെ പ്രിയതമയും നടിയുമായ ശോഭിത ധൂലിപാലയുടെ 34-ാം ജന്മദിനത്തിൽ മനോഹരമായ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം നാഗ ചൈതന്യ. ശോഭിതയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സ്നേഹം പ്രകടിപ്പിച്ചത്. വിവാഹജീവിതത്തെക്കുറിച്ച് വാചാലനായ നാഗ ചൈതന്യ, ശോഭിതക്കൊപ്പം ജീവിതം പങ്കിടാൻ സാധിക്കുന്നതിൽ താൻ എത്രത്തോളം സന്തോഷവാനാണെന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർക്കിടയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. യാത്രക്കിടയിലുള്ള ദൃശ്യങ്ങളും നാഗ ചൈതന്യ തന്നെ കാമറയിൽ പകർത്തിയ ശോഭിതയുടെ മനോഹരമായ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. "എന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ. നിന്നോടൊപ്പം ഈ ജീവിതം പങ്കിടാൻ സാധിച്ചതിൽ ഞാൻ ഏറെ സന്തോഷവാനാണ്" എന്ന് അദ്ദേഹം ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം 2024-ലാണ് നാഗ ചൈതന്യയും ശോഭിതയും വിവാഹിതരായത്. ഹൈദരാബാദിൽ വെച്ച് വളരെ സ്വകാര്യമായി നടന്ന ചടങ്ങിലായിരുന്നു ഇരുവരും ഒന്നിച്ചത്. വിവാഹത്തിന് മുൻപ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നെങ്കിലും വളരെ പക്വമായാണ് നാഗ ചൈതന്യ അത്തരം വിഷയങ്ങളെ സമീപിച്ചത്. തന്റെ മുൻകാല ബന്ധങ്ങളെക്കുറിച്ചോ അതിലെ അനാവശ്യമായ ഗോസിപ്പുകളെക്കുറിച്ചോ ശോഭിതക്ക് ഒരു പങ്കുമില്ലെന്നും, വളരെ മനോഹരമായാണ് തങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയതെന്നും അദ്ദേഹം മുൻപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.