എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റായി നാദിറ മെഹ്റിൻ; തെരഞ്ഞെടുക്കപ്പെടുന്നത് രണ്ടാം തവണ

എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റായി നാദിറ മെഹ്റിൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ ആദ്യമായി ഒരു ട്രാൻസ് വിദ്യാർഥി സംസ്ഥാന കമ്മിറ്റിയിലേക്കും എക്സിക്യൂട്ടീവിലേക്കും തെരഞ്ഞെടുക്കപ്പെടുന്നത് എ.ഐ.എസ്.എഫിലൂടെയാണെന്ന് നാദിറ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ എഴുതി. ആ​ക്ടി​വി​സ്റ്റും മോ​ഡ​ലും നടിയും മാധ്യമപ്രവർത്തകയുമാണ് നാദിറ. 2022ൽ കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ.​ഐ.​എ​സ്.​എ​ഫ് പാ​ന​ലി​ൽ ചെ​യ​ർ​പേ​ഴ്സ​ൻ സ്ഥാ​ന​ത്തേ​ക്ക് നാദിറ മത്സരിച്ചിരുന്നു.

നാദിറയുടെ കുറിപ്പ്

എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒരിക്കൽ കൂടി തെരഞ്ഞെടുക്കപ്പെട്ടു. ഒത്തിരി അഭിമാനത്തോടു കൂടിയാണ് ഈ പോസ്റ്റ് പങ്കുവെക്കുന്നത്‌. എന്നെ ഞാനാക്കിയ പ്രസ്ഥാനം. കാലങ്ങൾക്ക് മുന്നേ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ എങ്ങനെ മുൻനിരയിൽ എത്തിക്കണം എന്ന് ആദ്യം മാതൃക കാണിച്ച വിദ്യാർത്ഥി പ്രസ്ഥാനം.

ഇന്ത്യയിലെ ആദ്യത്തെ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫിലൂടെയാണ് ഇന്ത്യയിൽ ആദ്യമായി ഒരു ട്രാൻസ് വിദ്യാർത്ഥി സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യമായി എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും.

എന്റെ എല്ലാ നേട്ടങ്ങൾക്കും ഇന്നും ഊർജ്ജം തരുന്ന പ്രസ്ഥാനം.

ഇനിയും എന്നെകൊണ്ട് സാധിക്കുമെന്ന ആത്മവിശ്വാസമാണ് തുടർന്നും രണ്ടാം തവണയും ഒരു ട്രാൻസ് വിദ്യാർഥിയായ ഞാൻ തെരഞ്ഞെടുക്കപ്പെടുന്നതും. ഉത്തരവാദിത്വങ്ങൾ ഏറെയാണ്. അവകാശങ്ങൾ നേടിയെടുക്കുന്നതിനും നേടിയെടുത്തവ സംരക്ഷിക്കപ്പെടാൻ പോരാട്ടം ഇനിയും തുടരും. പഠിക്കുക പോരാടുക.. ഒപ്പം തെരഞ്ഞെടുക്കപ്പെട്ട എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ.

Tags:    
News Summary - Nadira Mehrin elected as AISF State Vice President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.