Posted On
date_range Updated On
date_range എന്റെ ചിന്തകൾ പഴയതായെന്ന് മക്കൾ പറയും -ജാവേദ് അക്തർ
‘‘എന്റെ ചിന്തയും വരികളും പഴയതായെന്ന് മക്കളായ സോയ അക്തറും ഫർഹാൻ അക്തറും പറയും. മറ്റുള്ളവർക്ക് ഞാൻ മുതിർന്ന, പ്രമുഖ എഴുത്തുകാരനാണ്. മക്കൾ ഒന്നും പരിഗണിക്കാതെ സത്യം പറയും. സോയയാണ് കൂടുതൽ കടുപ്പത്തിൽ പറയുക. ഫർഹാൻ തർക്കിക്കാനൊന്നും വരില്ലെങ്കിലും എന്റെ എഴുത്തുകളെ കൂളായി തള്ളിക്കളയും. 25 വർഷത്തിനിടെ ഫർഹാനുവേണ്ടി ഒരു തിരക്കഥയാണ് ഞാൻ എഴുതിയത്. സോയയുടെ ആദ്യ സിനിമ ‘ലക്ക് ബൈ ചാൻസി’ൽ ഏതാനും സംഭാഷണങ്ങൾ എഴുതി. പിന്നീട് അവർ എഴുതാൻ ആവശ്യപ്പെട്ടിട്ടില്ല. അവർക്ക് അവരുടേതായ കാഴ്ചപ്പാടുണ്ടാകും. അവർ വേറൊരു തലമുറയല്ലേ’’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.