300 കോടി ബജറ്റിൽ 'ശക്തിമാൻ', നിർമാണം സോണി പിക്ചേഴ്സ്; നായകൻ താൻ അല്ല- മുകേഷ് ഖന്ന

സൂപ്പർ ഹിറ്റ് ടെലിവിഷൻ പരമ്പരയായ ശക്തിമാൻ ഉടൻ ബിഗ്സ്ക്രീനിൽ എത്തുമെന്ന് പരമ്പരയുടെ സൃഷ്ടാവും നടനുമായ മുകേഷ് ഖന്ന. മാസങ്ങൾക്ക് മുമ്പ് നടൻ തന്നെയാണ് പരമ്പര സിനിമയാകുന്ന വിവരം പങ്കുവെച്ചത്. സോണി പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നതെന്ന് മാത്രമാണ് അന്ന് പറഞ്ഞത്.

ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരം പങ്കുവെക്കുകയാണ്  മുകേഷ് ഖന്ന. ശക്തിമാൻ ബിഗ് ബജറ്റ് ചിത്രമാണെന്നും വളരെ പെട്ടെന്ന് തന്നെ സിനിമ ബിഗ് സ്ക്രീൻ എത്തുമെന്നുമാണ് നടൻ പറയുന്നത്. കൂടാതെ സിനിമാ വൈകിയതിനുള്ള കാരണവും വെളിപ്പെടുത്തിയിട്ടുണ്ട്.

'200-300 കോടി ബജറ്റിൽ ഒരുങ്ങുന്ന ഒരു വലിയ ചിത്രമാണ് ശക്തിമാൻ. സ്പൈഡർമാന്റെ നിർമാതാക്കളായ സോണി പിക്ചേഴ്സാണ് നിർമിക്കുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രം വൈകിയത്.  പുറത്തു വരുന്നത് ഒരു അന്താരാഷ്ട്ര നിലവാരമുള്ള ചിത്രമായിരിക്കും'- മുകേഷ് ഖന്ന പറഞ്ഞു.

എന്നാൽ ചിത്രത്തിൽ ശക്തിമാനായി താൻ എത്തില്ലെന്നും നടൻ വെളിപ്പെടുത്തിയിട്ടുണ്ട്.സിനിമയിലെ താരങ്ങളെ കുറിച്ചും സംവിധായകനെ കുറിച്ചുമുള്ള മറ്റു  വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ നടൻ, ശക്തിമാൻ ഒരു ചെറിയ സിനിമ ആയിരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നടൻ രൺവീർ സിങ് ശക്തിമാനായി എത്തുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. 1997 ലാണ് ശക്തിമാൻ ദൂരദർശനിൽ സംപ്രേക്ഷണം ആരംഭിക്കുന്നത്. 2005 വരെ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നു. 450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന്‍ വന്‍ വിജയമായിരുന്നു.

Tags:    
News Summary - Mukesh Khanna Opens Up About Shaktimaan Film On 200-300 Crore Budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.