Posted On
date_range Updated On
date_range മോഹൻ ലാലിന്‍റെ മൊഴി രേഖപ്പെടുത്തി ആദായ നികുതി വകുപ്പ്
കൊച്ചി: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടൻ മോഹൻലാലിന്‍റെ മൊഴിയെടുത്തു. മോഹന്‍ലാലിന്റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയായിരുന്നു മൊഴിയെടുപ്പ്. സിനിമ മേഖലയിലെ പരിശോധനകളുടെ ഭാഗമായാണ് നടപടി.
രണ്ടുമാസം മുമ്പ് പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുടെ വീടുകളിലും ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടന്നിരുന്നു. ഈ പരിശോധനയുടെ ഭാഗമായാണ് ഇപ്പോള്‍ മോഹന്‍ലാലിന്റെ മൊഴിയും ശേഖരിച്ചിരിക്കുന്നത്.
സിനിമ നിര്‍മാണത്തിന് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരുത്താനാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.