ആ സന്തോഷമില്ലായ്മ ഞങ്ങൾക്കുമുണ്ട്; ജയിലറിലെ മോഹൻലാലിന്റെ രംഗങ്ങൾ വെട്ടിമാറ്റിയതിൽ പ്രതികരണവുമായി ആന്റണി പെരുമ്പാവൂർ
രജനീകാന്ത് ചിത്രം ജയിലർ 2വിൽ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന കഥാപാത്രമായിരുന്നു മോഹൻലാൽ അവതരിപ്പിച്ച മാത്യു. ട്രെയിലറിൽ ഉണ്ടായ രംഗങ്ങൾ പോലും ചിത്രത്തിലില്ലെന്ന് മാത്രമല്ല, സിനിമയിൽ മോദൻലാലിന്റെ പല ഭാഗങ്ങളും കട്ട് ചെയ്യുകയും ചെയ്തു. ചുരുങ്ങിയ സമയം മാത്രമാണ് മോഹൻലാൽ സ്ക്രീനിൽ വന്നത്. സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ.
അത് നമ്മൾ മലയാളികൾക്ക് സന്തോഷമുള്ള കാര്യമല്ലല്ലോ, ആ സന്തോഷമില്ലായ്മ ഞങ്ങൾക്കുമുണ്ടെന്നാണ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ആന്റണി പെരുമ്പാവൂർ മറുപടി നൽകിയത്. ചിത്രത്തിന്റെ ഫൈനൽ കട്ടിൽ മോഹൻലാലിന്റെ രംഗങ്ങൾ നീക്കം ചെയ്ത കാര്യം അദ്ദേഹമോ ടീമോ അറിഞ്ഞിരുന്നില്ലെന്നും പറയുന്നു. മാത്രമല്ല, സിനിമയുടെ യാതൊരു പ്രമോഷനും മോഹൻലാൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
മോഹൻലാലിന്റെ ഭാഗങ്ങൾ നീക്കം ചെയ്തതിൽ ആരാധകർക്ക് അമർഷമുണ്ടായി എന്ന് മാത്രമല്ല, വിമർശനവും ഉയർന്നു. ചിത്രം തിയേറ്ററുകളിൽ മുന്നേറുന്നതിനു പിന്നാലെ സംവിധായകൻ നെൽസൺ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിന്റെ കമന്റ് ബോക്സിൽ പോലും ആരാധകർ മോഹൻലാലിന്റെ ചിത്രങ്ങൾ പങ്കുവെച്ച് വിമർശനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.